എനിക്ക് പറയാനുള്ളത്
എന്റെ ലോകം
ഒരു ചെറുവട്ടം ,
നിന്നെ പോലെ
ഞാന്‍ ഒരിക്കലും
പായക്കപ്പലില്‍ ഉലകം
ചുറ്റിയിട്ടില്ല
ഒരു തീരത്തും
എന്റെ കാല്പാടില്ല
ഒരു സമരത്തിലും
എന്റെ മുഷ്ടി ഉയര്‍ന്നിട്ടില്ല
അടക്കിപ്പിടിച്ച
ആഗ്രഹമുന്ടെന്കിലും
മഹാകാവ്യം തന്നെ
മനസ്സിലുണ്ടായിട്ടും
ഒറ്റവരി പോലും
കുറിച്ചിട്ടില്ലിതേവരെ,
പിറക്കുന്നതിനും മുമ്പ്
വരിയുടക്കപ്പെട്ട
ബലിയാടുകളുടെ
സ്വപ്നങ്ങളാണ് എന്റേത്
സ്വയം പ്രാകുംപോള്‍
ഉള്ചൂടില്‍ ഉരുകുമ്പോള്‍
മാത്രമാണ്
ചരിത്രവും ,
ഭൂമിശാസ്ത്രവും
എന്നോട് സംസാരിച്ചു
തുടങ്ങുന്നത് ...
അപ്പോഴാണ് ഞാന്‍
ചിലപ്പോള്‍ കൊടുങ്കാറ്റും
പേമാരിയും
കോമരവും
ഇല്ലം ചുടുന്ന തീയുമായി
മാറുന്നത്
ഞാന്‍
അവനവനില്‍ തുടങ്ങി
അവനവനില്‍ തന്നെ
അവസാനിക്കുന്ന
ഭൂപടം
No comments:
Post a Comment