മൊബൈല്‍ ഷോപ്പ്
കുട്ടികളുടെ മുഖം മുതല്‍
അയല്‍ പക്കത്തെ
അമ്പലം വരെ,
മൊട്ടു വിരിയുന്നത് മുതല്‍
ശവപ്പെട്ടി വരെ
സുന്ദരിമാര്‍ക്ക്
പഞ്ഞമില്ല ,
മഴയും പുഴയും
പച്ചപ്പും
വല്ലപ്പോഴും വന്നുപോകും
തെരുവും തിരക്കും,
പിച്ചിപ്പറിക്കപ്പെട്ട
റോസാപ്പൂ
തൊട്ടവീട്ടിലെ ഭ്രാന്തി ..
കുലച്ച വാഴ ..
കൂട്ടുകാരന്റെ പെങ്ങള്‍
കോടതി വിചാരണ ,
അതിവെഗപാതയും
ധര്‍മാശുപത്രിയും
അത്യാഹിതവാര്‍ഡും ..
താലികെട്ടും
പിറന്നാള്‍സദ്യയും
പൂക്കളവും,കണിയും ,
ഇന്നലെ രാവിലത്തെ അടി
ഉച്ചക്കുള്ള തിരിച്ചടി
വൈകുന്നേരത്തെ കുത്ത്
പ്രതിഷേധറാലി
രാത്രിയുടെ മരണം
ഇന്നത്തെ ഹര്‍ത്താല്‍
പൊതുദര്‍ശനം
ആചാരവെടി
ശവമടക്ക്
പതിനാറടിയന്തിരം
രക്തസാക്ഷിസ്തൂപം
ചില്ലറ മദ്യവില്പനശാലയിലെയും
റേഷന്‍കടയിലെയും
കുടിവെള്ളലോറിക്ക് പിന്നിലും
മനുഷ്യന്മാരിങ്ങനെ
ഉറുമ്പുകളെപ്പോലെ ..
ഏതുവേണം സുഹൃത്തെ
സ്ക്രീന്‍ സ്ക്രീന്‍ സേവറായി ?
No comments:
Post a Comment