ഹെക്കു കവിതകള്‍
ചുഴി വട്ടത്തില്‍
പാഴിലയുടെ
അന്ത്യ നൃത്തം
ചോരപ്പൂക്കളില്‍
ചിത്രം വരക്കുന്നു
പോരുകോഴികള്‍
അതിര്‍ത്തി ഭേദിച്ച്
ആലിംഗനം ചെയ്യുന്നു
മുല്ലവള്ളികള്‍
വൈകി വന്നതിനു
ക്ലാസ്സിനു പുറത്തു നിന്ന്
മഴ ചിണുങ്ങി
തെരുവ് റോഡുകള്‍ ,
കുത്തഴിഞ്ഞു പോയ
സാരിഞൊറികള്‍
ചെമ്പരത്തിച്ചുണ്ട്
പ്രണയം നുകരുന്നൊരു
തേന്‍ കുരുവി
നല്ല വരികള്‍.....
ReplyDeleteഓരോന്നിനും പേര് കൊടുത്താല്‍ കൂടുതല്‍ നല്ലത് എന്ന് തോന്നി.
ഹൈക്കു ഇഷ്ട്ടായി ...
ReplyDeleteജോസെലെട് പറഞ്ഞ പോലെ ഹെഡിംഗ് കൊടുത്ത് വേര്‍തിരിച്ചാല്‍ നന്ന് ...
ആശംസകള്‍
great lines .....!!!
ReplyDelete