വയ്യ
എല്ലാവര്ക്കും
ശലഭം ആകാന്‍
ആഗ്രഹമുണ്ട് ,
പൂവുകള്‍ തോറും
പാറിപ്പാറി ചെന്ന്
തേനുണ്ണാനും
വര്‍ണക്കുപ്പായമിട്ടു
മനം മയക്കാനും
എല്ലാത്തിനും
ആഗ്രഹമുണ്ട് ..
പക്ഷെ
ആര്‍ക്കും പുഴുവാകാന്‍ വയ്യ
കൊക്കൂണിനുള്ളില്‍
പ്രചോദനം കാത്തു
ഉള്ളുരുകി
ധ്യാനിക്കുവാന്‍ വയ്യ
ചിറകുകളെപ്പറ്റി
വേദനിക്കാന്‍ വയ്യ
നിറങ്ങളെയും
പൂക്കളെയും
സ്വപ്നം കാണാന്‍ വയ്യ ..
ചരിത്രവും ഭൂമിശാസ്ത്രവും
ഓര്‍ക്കാനേ വയ്യ
എന്നിട്ടും
ശലഭമാകണം
ശലഭമാകണം .....
എനിക്കാഗ്രഹമുണ്ട് തേനുണ്ണാനും,വർണ്ണക്കുപ്പായമിട്ട് നടക്കാനും, പൂവുകൾ തോറും പാറിപ്പാറി നടക്കാനും എല്ലാം.
ReplyDeleteഞാൻ പുഴുവായി,
കൊക്കൂണിനുള്ളില്‍
പ്രചോദനം കാത്തു
ഉള്ളുരുകി
ധ്യാനിച്ചു,
ചിറകുകളെപ്പറ്റി
വേദനിച്ചു,
നിറങ്ങളെയും
പൂക്കളെയും
സ്വപ്നം കണ്ടു,
ചരിത്രവും ഭൂമിശാസ്ത്രവും
ഓർത്തിരുന്ന് മനസ്സിലാക്കി.
ഇനിയെനിക്ക് പറക്കണം,ഒരു ശലഭമായ്.
ആശംസകൾ.