kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Thursday, April 6, 2017

ഇത് കുട്ടികളുടെ എയര്‍കണ്ടിഷണര്‍





ചൂട് കൂടി വന്നപ്പോള്‍ ഈ കുട്ടികള്‍ വെറുതെ ഇരുന്നില്ല .ശരിക്കും തല ചൂടാക്കി ആലോചിച്ചു .അങ്ങിനെ ആണ് വീട്ടുകാരുടെ പോക്കറ്റ് കാലിiയാകാതെ ഇവര്‍ സ്വന്തം എയര്‍ കണ്ടിഷണര്‍ നിര്‍മിച്ചത് .പാലക്കാട് മണ്ണാര്‍ക്കാട് കുണ്ടൂര്‍ക്കുന്ന് വി പി എ യു പി സ്കൂള്‍ വിദ്യാര്‍ഥികളായ ആതിര ,റെനിറ്റോ നോബിള്‍ എന്നിവര്‍ ചേര്‍ന്നാണ് ചെലവു കുറഞ്ഞ  എയര്‍ കണ്ടിഷണര്‍ യാദാര്‍ത്ഥ്യമാക്കിയത് . രണ്ടു പേരുടെയും വീടുകളില്‍ ഇവ പ്രവര്‍ത്തിപ്പിച്ചു വരുന്നു .കുട്ടികളുടെ കണ്ടുപിടുത്തങ്ങള്‍; അവതരിപ്പിക്കാനുള്ള നിരവധി വേദികളില്‍ ഇവര്‍ ഇത് അവതരിപ്പിച്ചു സമ്മാനങ്ങളും നേടിയിട്ടുണ്ട്

ഇനി ഇവരുടെ കണ്ടുപിടുത്തം എന്താണെന്നല്ലേ ?

ഒരു പ്ലേ വുഡ് പെട്ടിയും രണ്ടു എഹോസ്റ്റ് ഫാനുകളും തണുത്ത വെള്ളം നിറച്ച കുപ്പികളുമാണ് ഇതിന്റെ ഭാഗങ്ങള്‍ .പെട്ടിയുടെ മുകള്‍ ഭാഗത്ത് ദ്വാരമിട്ട് ഫാനുകള്‍ ഉറപ്പിക്കുന്നു .ഒരു ഫാന്‍ ഇരുപത്തിയഞ്ച് വാട്ട് മാത്രം .രണ്ടെണ്ണം ആയാല്‍ അന്‍പത് വാട്ടാകും .പെട്ടിയുടെ വശത്ത് ദ്വാരങ്ങള്‍ ഇട്ടിട്ടുണ്ട് .പെട്ടിയുടെ ഉള്‍ഭാഗം വശങ്ങള്‍ തെര്‍മോക്കോള്‍ കൊണ്ട് ഒട്ടിച്ചിട്ടുണ്ട് .കുപ്പിക്കുള്ളില്‍ പ്ലാസ്റിക് കുപ്പികളില്‍ വെള്ളം നിറച്ചു വക്കുന്നു .ഇത്തിരി തണുപ്പിച്ചാല്‍ കൂടുതല്‍ നന്ന് .വെള്ളത്തിനു പകരം ഐസ് ഉപയോഗിച്ചാല്‍ സംഗതി ഒന്ന് കൂടി കിടിലം ആകും.എ സി യെ വെല്ലുന്ന തണുപ്പും കിട്ടും .പെട്ടി അടച്ചു സ്വിച്ച് ഓണാക്കിയാല്‍ ഫാനുകള്‍ പ്രവര്‍ത്തിക്കും .പുറത്തു നിന്നുള്ള വായു ഉള്ളിലേക്ക് കടക്കും .കുപ്പികളില്‍ തണുത്ത വെള്ളം ബാഷ്പീകരിക്കപ്പെടാനുള്ള താപം വായുവില്‍ നിന്നും വലിച്ചെടുക്കും .ഇതോടെ വായു തണുക്കും .ഈ വായു വശത്തെ ദ്വാരങ്ങളില്‍ കൂടി പുറത്ത് വരുമ്പോള്‍ നല്ല തണുപ്പ് അനുഭവപ്പെടും .റൂമിലെ ചൂട് നാല് ഡിഗ്രി വരെ കുറക്കാന്‍ ഈ സംവിധാനം ധാരാളം .പെട്ടിക്കുള്ളില്‍ തുളസി ഇലകളോ രാമച്ചമോ ഒക്കെ ഉപയോഗിച്ചാല്‍ ഔഷധ ഗുണമുള്ള കാറ്റാകും  . ഐസ് ഉപയോഗിച്ചാല്‍ നല്ല തണുപ്പ് കിട്ടും .പെട്ടിക്കുള്ളിലേക്കു വല്ലാതെ ചൂട് കടത്തതിനാല്‍ ഏറെ നേരം ഉരുകാതെ ഇരിക്കും .ചുരുക്കത്തില്‍ ആകെ ആയിരം രൂപയ്ക്കു അടുത്ത് സുഖമായി കുളിര്‍ കാറ്റും കൊണ്ട് കിടക്കാം .മാര്‍ക്കറ്റില്‍ ഇരുപതിനായിരം രൂപക്ക് കിട്ടുന്ന കറന്റ് തീനിയായ  എ സി യുടെ ഉപയോഗം ഇത് ചെയ്യും. എന്നതിനാല്‍ കറന്റ് ബില്ലിനെയും പേടിക്കണ്ട . സാധാരണ എ സി പുറത്ത് വിടുന്ന ക്ലോരോ ഫ്ലൂരോ കാര്‍ബണ്‍ പോലെ ഉള്ള ദോഷ വാതകങ്ങളുടെ പ്രശ്നവും ഇല്ല .തികച്ചും പരിസ്ഥിതി സൌഹാര്‍ദപരം ..മെയിന്റനന്‍സ് ചെലവ് വട്ട പൂജ്യം .ആര്‍ക്കും എളുപ്പത്തില്‍ നിര്മിചെടുക്കാം .

കുട്ടികള്‍ ഇതിനു കുളിര്‍മ എ സി എന്നാണു പേരിട്ടിരിക്കുന്നത് .കുട്ടികളുടെ എ സി  നിരവധി പേരാണ് കണ്ടറിയാന്‍ വരുന്നത് .സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കപ്പെട്ട ഇന്‍സ്പയര്‍ മേളയില്‍ ഇവര്‍ കുളിര്‍മ എ സി അവതരിപ്പിച്ചു കയ്യടി നേടിയിരുന്നു .
ശാസ്ത്ര അദ്ധ്യാപകന്‍ കൂടിയായ ശിവപ്രസാദ് ,സാക്ഷരത മിഷന്‍ പ്രവര്‍ത്തകയായ സൌമ്യ എന്നിവരുടെ മകളാണ് ആതിര .ഇപ്പോള്‍ അഞ്ചാം തരത്തില്‍ പഠിക്കുന്നു ഇംഗ്ലീഷ് അദ്ധ്യാപകന്‍ ആയ നോബിള്‍ ടോം ,ഷിബി നോബിള്‍ എന്നിവരുടെ മകനാണ് റെനിട്ടോ നോബിള്‍ .ഇപ്പോള്‍ ഏഴാം തരത്തില്‍ പഠിക്കുന്നു .

No comments:

Post a Comment