മൂലയ്ക്ക്
എന്തോ കാണാതെ പോയതും
ആലോചിച്ച്
ഒറ്റയ്ക്ക് കിട്ടി
എന്തോ കാണാതെ പോയതും
ആലോചിച്ച്
ഒറ്റയ്ക്ക് കിട്ടി
അനുനയത്തില്‍
തോളില്‍ കയ്യിട്ടു
പിന്നെ
അറിയാത്ത വഴികളിലൂടെ
കൊണ്ടുപോയി
എന്തോ സംശയം
തോന്നിയാകണം
കൈ വിടുവിച്ച്
ഓടിപ്പോകാന്‍ നോക്കി
വിട്ടില്ല
കഴുത്തിനു കുത്തിപ്പിടിച്ച്
വെള്ളത്തിലേക്ക് താഴ്ത്തി
വലിയ വായില്‍ നിലവിളിച്ചു
പൊങ്ങി വരാന്‍ ശ്രമിച്ചു
വിട്ടില്ല
പലവട്ടം പൊക്കിത്താഴ്ത്തി
കുമിളകള്‍
ഒടുങ്ങി
ഒച്ച നിലച്ചപ്പോള്‍
ഒക്കത്ത് വച്ചു നടന്നു
വേഗം ചെന്നില്ലെങ്കില്‍
വഴക്ക് കേള്‍ക്കും
ആരാണ് പറഞ്ഞത്
നിറ കുടം തുളുമ്പില്ലെന്ന്?
തോളില്‍ കയ്യിട്ടു
പിന്നെ
അറിയാത്ത വഴികളിലൂടെ
കൊണ്ടുപോയി
എന്തോ സംശയം
തോന്നിയാകണം
കൈ വിടുവിച്ച്
ഓടിപ്പോകാന്‍ നോക്കി
വിട്ടില്ല
കഴുത്തിനു കുത്തിപ്പിടിച്ച്
വെള്ളത്തിലേക്ക് താഴ്ത്തി
വലിയ വായില്‍ നിലവിളിച്ചു
പൊങ്ങി വരാന്‍ ശ്രമിച്ചു
വിട്ടില്ല
പലവട്ടം പൊക്കിത്താഴ്ത്തി
കുമിളകള്‍
ഒടുങ്ങി
ഒച്ച നിലച്ചപ്പോള്‍
ഒക്കത്ത് വച്ചു നടന്നു
വേഗം ചെന്നില്ലെങ്കില്‍
വഴക്ക് കേള്‍ക്കും
ആരാണ് പറഞ്ഞത്
നിറ കുടം തുളുമ്പില്ലെന്ന്?
ശിവപ്രസാദ് പാലോട്
No comments:
Post a Comment