മതിലകം ദേഹം കൊണ്ട്
തൊടുവതേ വിലക്കി
പുറത്തു നിന്നേ മധുരം
ഹൈദരാലി പാടുമ്പോള്‍
അകറ്റി നിര്‍ത്തീ ദൈവങ്ങള്‍
സ്തുതിച്ചെത്ര നിനച്ചാലും
തൊടുവതേ വിലക്കി
പുറത്തു നിന്നേ മധുരം
ഹൈദരാലി പാടുമ്പോള്‍
അകറ്റി നിര്‍ത്തീ ദൈവങ്ങള്‍
സ്തുതിച്ചെത്ര നിനച്ചാലും
അജിതാ ഹരേ ജയ
മാധവാ... വിഷ്ണു..
അജിതാ ഹരേ... ജയാ..
മാധവാ...വിഷ്ണു....
മാധവാ... വിഷ്ണു..
അജിതാ ഹരേ... ജയാ..
മാധവാ...വിഷ്ണു....
വിജയ സാരഥേ സാധു
ദ്വിജനൊന്നു പറയുന്നു
വിജയ സാരഥേ സാധു
ദ്വിജനൊന്നു പറയുന്നു..
സുജന സംഗമമേറ്റം
സുകൃത നിവഗ സുലഭമതനു നിയതം..
സുജന സംഗമമേറ്റം
സുകൃത നിവഗ സുലഭമതനു നിയതം..
ദ്വിജനൊന്നു പറയുന്നു
വിജയ സാരഥേ സാധു
ദ്വിജനൊന്നു പറയുന്നു..
സുജന സംഗമമേറ്റം
സുകൃത നിവഗ സുലഭമതനു നിയതം..
സുജന സംഗമമേറ്റം
സുകൃത നിവഗ സുലഭമതനു നിയതം..
രൌദ്രം അരങ്ങില്‍,
ആസുരം ചെണ്ട
കലമ്പി കൊഴുക്കുവേ
ഹൃദയാന്തരെ ആഗ്നെയാമ്ലം കിനിഞ്ഞും
ഇരുട്ടില്‍ ഒരു പദം തേങ്ങി
ആസുരം ചെണ്ട
കലമ്പി കൊഴുക്കുവേ
ഹൃദയാന്തരെ ആഗ്നെയാമ്ലം കിനിഞ്ഞും
ഇരുട്ടില്‍ ഒരു പദം തേങ്ങി
കൊടിയ ദാരിദ്യമുദ്രകള്‍ കൊണ്ടേ
കീറത്തുണി ഉടുത്തുകെട്ടിയാടിയും
പാട്ട് കൊണ്ടേ തൊണ്ട നനച്ചു
കിനാവുകള്‍ കേളികൊട്ടിയ ബാല്യം
കീറത്തുണി ഉടുത്തുകെട്ടിയാടിയും
പാട്ട് കൊണ്ടേ തൊണ്ട നനച്ചു
കിനാവുകള്‍ കേളികൊട്ടിയ ബാല്യം
മറന്നും ഉതിര്‍ന്നു
ചുണ്ടില്‍ നിന്നും
നിത്യം വന്ദനശ്ലോകം
കരാള കാലം മുറുകി
ആഡ്യത്വം അരങ്ങുവാഴും
ചൊല്ലിയാട്ടക്കളരിയിലേക്ക്
പോരുതുവാനല്ലോ പുറപ്പാടും
കഥയറിയാതെ കളി മാത്രം
കരളിലുള്ള സമര കൌമാരം
ചുണ്ടില്‍ നിന്നും
നിത്യം വന്ദനശ്ലോകം
കരാള കാലം മുറുകി
ആഡ്യത്വം അരങ്ങുവാഴും
ചൊല്ലിയാട്ടക്കളരിയിലേക്ക്
പോരുതുവാനല്ലോ പുറപ്പാടും
കഥയറിയാതെ കളി മാത്രം
കരളിലുള്ള സമര കൌമാരം
എതിരിട്ടൂ സര്‍പ്പശിരസ്സുകള്‍
കലങ്ങിപ്പോയ് മേളപ്പദം
വിറച്ചു തോടയം
വിലങ്ങിട്ട കേളിക്കൈ
കറുത്തു കര്‍ത്തരീമുഖം
കലങ്ങിപ്പോയ് മേളപ്പദം
വിറച്ചു തോടയം
വിലങ്ങിട്ട കേളിക്കൈ
കറുത്തു കര്‍ത്തരീമുഖം
ഉയരുന്നു ശോകം കലാലയത്തില്‍
തൊട്ടുകൂടാതെ കാലം
കരിഞ്ചുട്ടി കുത്തി ചിരിച്ചതും
ഒറ്റപ്പെടലിന്‍ സാധകം മൂളി
ഭോജനശാലയില്‍ അതിരുകള്‍
എരിവായ് ഭുജിച്ചതും
എല്ലാമുള്ളില്‍ കെടാതെ
ധനാശയില്ലാതെ ശ്വാസം
സംഗീതസോപാനത്തില്‍
കൊട്ടിപ്പാടി ധനാശി
തൊട്ടുകൂടാതെ കാലം
കരിഞ്ചുട്ടി കുത്തി ചിരിച്ചതും
ഒറ്റപ്പെടലിന്‍ സാധകം മൂളി
ഭോജനശാലയില്‍ അതിരുകള്‍
എരിവായ് ഭുജിച്ചതും
എല്ലാമുള്ളില്‍ കെടാതെ
ധനാശയില്ലാതെ ശ്വാസം
സംഗീതസോപാനത്തില്‍
കൊട്ടിപ്പാടി ധനാശി
കരഞ്ഞൂ ചേങ്ങിലയെത്ര
വേദികളില്‍ ഒരു പദം
പാടുവാനാകാതെ ജാതി
കോമരം ജല്പിച്ചപ്പോള്‍
തുടച്ചിട്ടുണ്ടാകും കണ്ണീര്‍
ഇടറിപ്പോയിട്ടുണ്ടാകും
ശീലുകള്‍ കദനരാഗത്തില്‍
വേദികളില്‍ ഒരു പദം
പാടുവാനാകാതെ ജാതി
കോമരം ജല്പിച്ചപ്പോള്‍
തുടച്ചിട്ടുണ്ടാകും കണ്ണീര്‍
ഇടറിപ്പോയിട്ടുണ്ടാകും
ശീലുകള്‍ കദനരാഗത്തില്‍
നിനക്കു വേണ്ടി വിരിഞ്ഞൂ
കലതന്‍ പല്ലവം
മരണത്തിന്‍ സൂചികാമുഖത്ത്
നീ പാട്ട് നിര്‍ത്തിപ്പോയെന്നാലും
പലദിനമായി ഞാനും ബലഭദ്രനുജാ നിന്നെ
പലദിനമായി.. ഞാനും... ബലഭദ്രാനുജാ നിന്നെ
നലമോടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു
നലമോടു.. കാണ്മതിന്നു... കളിയല്ലേ.. രുചിക്കുന്നു....
കാല വിഷമം കൊണ്ടു കാമം സാധിച്ചതില്ലേ
കാല വിഷമം കൊണ്ടു കാമം സാധിച്ചതില്ലേ
നീല നീരദ വർണ്ണാ മൃദുല കമല രുചിര നയന നൃഹരേ
നീല നീരദവർണ്ണാമൃദുല കമല രുചിര നയന നൃഹരേ
കലതന്‍ പല്ലവം
മരണത്തിന്‍ സൂചികാമുഖത്ത്
നീ പാട്ട് നിര്‍ത്തിപ്പോയെന്നാലും
പലദിനമായി ഞാനും ബലഭദ്രനുജാ നിന്നെ
പലദിനമായി.. ഞാനും... ബലഭദ്രാനുജാ നിന്നെ
നലമോടു കാണ്മതിന്നു കളിയല്ലേ രുചിക്കുന്നു
നലമോടു.. കാണ്മതിന്നു... കളിയല്ലേ.. രുചിക്കുന്നു....
കാല വിഷമം കൊണ്ടു കാമം സാധിച്ചതില്ലേ
കാല വിഷമം കൊണ്ടു കാമം സാധിച്ചതില്ലേ
നീല നീരദ വർണ്ണാ മൃദുല കമല രുചിര നയന നൃഹരേ
നീല നീരദവർണ്ണാമൃദുല കമല രുചിര നയന നൃഹരേ
നീയുണ്ട് പിന്നാമ്പുറത്തിന്നും
പാടുന്നു ആചന്ദ്രതാരം
വേദിയില്‍ ചിരഞ്ജീവിയായ്
നീയുണ്ട് കലയുടെ ജാതിയില്ലാ
കളിവിളക്കിന്‍ നാളമായ്
കെട്ടകാലം കൊളുത്താന്‍ മറന്ന
ദീപമേ, മാപ്പ് നിന്നെ കേള്‍ക്കാതെ പോയതില്‍
*ശിവപ്രസാദ് പാലോട്*
No comments:
Post a Comment