ഡസ്കിൽ കോമ്പസു കൊണ്ടും പേന കൊണ്ടും കുത്തി വരഞ്ഞതിനാണ് ഗോമതി ടീച്ചർ രഘുവിനെ ഓഫീസ് റൂമിൽ കയറ്റിയത്
വിചാരണ കഴിഞ്ഞ് പിറ്റേന്ന് രക്ഷിതാവിനെക്കൂട്ടി സ്കൂളിൽ വന്നാൽ മതിയെന്ന് വിധി.
പിറ്റേന്ന് രഘു കയ്യിലെ ഞരമ്പു മുറിച്ചെന്ന വാർത്ത ബെല്ലടിക്കും മുമ്പേ സ്കൂളിൽ പരന്നിരുന്നു…
സ്കൂൾ ഓഫീസിൽ നാട്ടുകാരെത്തി.പൊലീസെത്തി. കുട്ടികളോട് രൂക്ഷമായി പെരുമാറിയതിന് അധ്യാപകരെ പൊലീസ് താക്കീത് ചെയ്യുന്നതിനിടെയാണ് ഗോമതി ടീച്ചർ പിന്നെയും ഒച്ചയുയർത്തിയത്
സാറേ... നിങ്ങള് ആ ഡസ്ക് ഒന്ന് കണ്ടില്ലല്ലോ.. അത് കണ്ടാൽ നിങ്ങളിങ്ങനെയൊന്നും പറയില്ല..
ശിവപ്രസാദ് പാലോട്
Post Top Ad
ഉള്ളടക്കം
Sunday, August 19, 2018
Subscribe to:
Post Comments (Atom)
No comments:
Post a Comment