kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Sunday, March 24, 2019

തിരഞ്ഞെടുപ്പ് കഥകൾ




1 പ്രചരണം

പക്ഷനേതാവും പ്രതിപക്ഷ നേതാവും  റിസോർട്ടിൽ ചായ കുടിച്ചിരുന്ന്
ചാനലിൽ യുദ്ധം കണ്ടു

വാഹ്... ബലേ ഭേഷ്
2.അനന്തരം

ജയിക്കും വരെ ഞാൻ വോട്ടർമാർക്കിടയിൽ
ജയിച്ചു കഴിഞ്ഞാൽ
വോട്ടർമാരിൽ നിന്ന് രക്ഷനേടാൻ ഇസഡ് കാറ്റഗറി സുരക്ഷയിൽ.

3.ദക്ഷിണ

ഗുരോ പരസ്യമായി വിദ്യ കണ്ടു പഠിച്ചവനെ
ഹാജരാക്കിയിട്ടുണ്ട്...
ശിഷ്യർ ഒരാളെ പിടിച്ചുകെട്ടി ഗുരുവിനടുത്തെത്തിച്ചു..

ഗുരു... രഹസ്യമായി പഠിപ്പിക്കുന്നത് പരസ്യമായി കണ്ടു പഠിച്ചത് ശിക്ഷാർഹമാണ്..എങ്കിലും ഗുരുദക്ഷിണ തരണം...

ഏകലവ്യൻ.. എന്താണ് ഗുരോ ദക്ഷിണ തരേണ്ടത്???

ഗുരു....ഇടതു കൈയ്യുടെ ചൂണ്ടുവിരൽ


ശിവപ്രസാദ് പാലോട്

No comments:

Post a Comment