Friday, December 31, 2010

kavibhasha: മതിലും ചുമരും വീടിന്നു പുറത്തെ മതിലുകലെക്കള്‍...

kavibhasha: മതിലും ചുമരുംവീടിന്നു പുറത്തെ
മതിലുകലെക്കള്‍...
: "മതിലും ചുമരും വീടിന്നു പുറത്തെ മതിലുകലെക്കള്‍ പ്രശ്നം അകത്തെ മതിലുകലാണ്, വീടിന്നുള്ളിലെ ചുമരുകലെക്കാള്‍ പ്രശ്നം പുറത്തെ ചുമരുകളാണ് മതില..."
മതിലും ചുമരുംവീടിന്നു പുറത്തെ
മതിലുകലെക്കള്‍
പ്രശ്നം അകത്തെ മതിലുകലാണ്,
വീടിന്നുള്ളിലെ ചുമരുകലെക്കാള്‍
പ്രശ്നം പുറത്തെ ചുമരുകളാണ്
മതിലുകളും
ചുമരുകളും ചേര്‍ന്നാണ്
വീടുകളിലേക്ക്
വഴികളുണ്ടാക്കിയത്

Thursday, December 30, 2010

kavibhasha: ദക്ഷിണ  അറിഞ്ഞു തന്നതാണ് പെരുവിരല്‍ ഗുരോതുരന്നെടുത...

kavibhasha: ദക്ഷിണ അറിഞ്ഞു തന്നതാണ് പെരുവിരല്‍ ഗുരോതുരന്നെടുത...: "ദക്ഷിണ അറിഞ്ഞു തന്നതാണ് പെരുവിരല്‍ ഗുരോതുരന്നെടുത്തത് എന്തിനു എന്റെ കണ്ണും കരളും നീ.."
ദക്ഷിണ


 അറിഞ്ഞു തന്നതാണ്
പെരുവിരല്‍ ഗുരോ
തുരന്നെടുത്തത്
എന്തിനു എന്റെ
കണ്ണും കരളും നീ..

Wednesday, December 29, 2010

kavibhasha: പരീക്ഷഒറ്റ വാക്കില്‍ ഒരു ഉത്തരമായിരുന്നുഅവള്‍ക...

kavibhasha: പരീക്ഷ

ഒറ്റ വാക്കില്‍
ഒരു ഉത്തരമായിരുന്നു
അവള്‍ക...
: "പരീക്ഷ ഒറ്റ വാക്കില്‍ ഒരു ഉത്തരമായിരുന്നു അവള്‍ക്കു വേണ്ടിയിരുന്നത് ഞാന്‍ പക്ഷെ , മൂന്ന്‌ പുറത്തില്‍ കവിയാതെ, ഉപന്യസിക്കുകയായിരുന്നു പി..."
പരീക്ഷ

ഒറ്റ വാക്കില്‍
ഒരു ഉത്തരമായിരുന്നു
അവള്‍ക്കു വേണ്ടിയിരുന്നത്
ഞാന്‍ പക്ഷെ ,
മൂന്ന്‌ പുറത്തില്‍ കവിയാതെ,
ഉപന്യസിക്കുകയായിരുന്നുപിന്തുണ


പിന്നില്‍ നിന്ന് 
കുത്തുകയാണ് എങ്കിലും
 കണ്ണ് പൊത്തുകയാണ് 
എങ്കിലും
പിന്തുണ ഉണ്ട് 
എനിക്ക് ഏറെ ....

Sunday, December 26, 2010

        ഭൂമി വില്പനയ്ക്ക് 

വഴിയോരതെല്ലാം
വലിയ  വലിയ ബോര്‍ഡുകള്‍
ഈ സ്ഥലം വില്പനയ്ക്ക്


നിരത്തിയ കുന്നുകള്‍
നികത്തിയ പാഠങ്ങള്‍
ഭൂമി മുഴുവന്‍ നിരത്തുകയാണ്
ഇനി ഭൂമിക്കുമേല്‍ ഒരു വലിയ
ബാനര്‍ വയ്ച്ചാല്‍ മതി
ഭൂമി വില്പനയ്ക്ക്
വരി നില്‍ക്കുന്നവര്‍ഒന്ന് കൈ കുത്തി
എഴുനേല്‍ക്കാന്‍ പോലും
 വയ്യാതെ കിടക്കുകയാണ് അവള്‍

ദേഹത്തില്‍ എല്ലായിടത്തും
 നഖ ക്ഷതങ്ങള്‍
കണ്ണില്‍ നിന്നും
ഒലിച്ചിറങ്ങുന്ന
അവസാനത്തെ ചോലയും
നക്കി കുടിക്കാന്‍
നാം ചെന്നയ്ക്കളായി
അക്ഷയ സെന്റെരുകള്‍ക്ക് മുമ്പില്‍
വരി നില്‍ക്കുന്നു

Saturday, December 25, 2010

kavibhasha:                                                സംവ...

kavibhasha: സംവ...: " &..."
                                               സംവരണം                        

കവലക്കടയിലൊരു
വികലാംഗ  ബെഞ്ചില്‍
വരൂ മഞ്ഞച്ച ഗ്ലാസില്‍  
 ഒരു സംവരണ ചായയാവാം

ഗഹന വിഷയങ്ങള്‍ക്ക്‌
അറിവില്ലയ്മയിലിടം
നമുക്ക് ചര്‍ച്ച
മഴ മഞ്ഞു വെയില്‍ കനം

ഓല തടുക്കു തിയറ്ററില്‍
ഭ്രംശ കാഴ്ചകളുടെ തുച്ച ടിക്കെട്ടില്‍ 
സ്നേഹിതാ
കഥയില്‍ ചോദ്യമുള്ള
ഒരു പടം കണ്ടിറങ്ങി
വരി നിന്ന് മോന്താം
നടനില്‍ നിറം ചേരും
പരദേശി പ്രേതത്തെ
വെള്ക്കാം ചൂടിയ പൂ
വീണ്ടും വിരിയുന്ന പാഴ്രാത്രിയെ

നമ്മുടെ വിയര്‍പ്പിന് നാട്ടമില്ല
വിശപ്പിനു ഏമ്പക്കവും
ടഹതിനെ നിശ്ശ്വാസവുമില്ല
സ്വപ്നത്തിലോ
മുറവും മുറ്റവും ചൂലും,
ചൂരും കൊതുകും,
പായും മൂട്ടയും,
ചൊറി, ചിരങ്ങുകളും,
കട്ടപ്പാര ,പേരും ചുറ്റിക,
പൊള്ളുന്ന ഒരാല,
മഴു,പഴംപാട്ട്,


ആനുകാലികത്തിന്റെ
ഒടുങ്ങാത്ത ചവറ്റുകുട്ടയിലേക്ക്
ഒരു സംവരണ കവിതയുടെ 
കുമ്പസാരം ചുരുളുംപോള്‍
ഒറ്റുകാരാ ഞാന്‍ നിന്റെ ഇര
എന്നെ കൊതി പറന്നകന്നിടുക
ഇത് അധികാരത്തിന്റെ
നിയോജക മണ്ഡലം

Wednesday, December 22, 2010

സ്വാദുകള്‍

മിന്നല്‍
 പണി മുടക്കുകളുടെ നാടേ
പാതി തുറന്ന
ഷട്ടരിനുള്ളിലെ
തട്ടുകടയിലിരുന്നു
ഇന്ന് ഞാന്‍ നിന്റെ
വറുത്ത ഇറച്ചി
കഴിക്കുന്നു
വൈരുദ്ധ്യാത്മകം

രണ്ടാം ക്ലാസ്സില്‍
ഒന്നും ഒന്നും കൂട്ടിയാല്‍
എത്രയെന്ന ചോദ്യത്തിന്
 ഇമ്മിണി ബല്യ ഒന്നെന്നു
ഉത്തരം പറഞ്ഞതിന്
ചന്തി പൊള്ളിച്ച
ദാസന്‍ മാഷിതാ
എഴാം ക്ലാസ്സില്‍ 
 മലയാളത്തില്‍
ബഷീറിനെ പഠിപ്പിക്കുമ്പോള്‍
ഒന്നും ഒന്നും
ഇമ്മിണി ബല്യ ഒന്നെന്നു
പിന്നെയും
 പിന്നെയും
 ആസ്വദിച്ച് 
പഠിപ്പിക്കുന്നു  

Monday, December 20, 2010

അവിഹിതം


കാഷ്ടിച്ച
പക്ഷിയില്‍ നിന്ന്
 കുന്ന് ഒരു മരത്തെ
 ഗര്‍ഭം ധരിച്ചു  
പക്ഷങ്ങള്‍

മൂന്ന്‌ സുഹൃത്തുക്കള്‍
ഒരാള്‍ ഇടതന്‍
ഒരാള്‍ വലതന്‍
ഒരാള്‍ നിഷ്പക്ഷന്‍
 രണ്ടാളുകളേയും വിമര്‍ശിക്കുന്നവന്‍
വല്ലപ്പോഴുമൊക്കെ തലോടുന്നവന്‍
  രണ്ടാള്‍ക്കും പക
 നിഷ്പക്ഷനോടാണ് 
ഇപ്പോഴും വീണു കിട്ടുന്ന
ബന്ധുകള്‍ക്കിടയില്‍
 നിഷ്പക്ഷന്റെ ജനാലച്ചില്ലുകള്‍
ഏപ്പോഴും  ഉടഞ്ഞു തന്നെ

Saturday, December 18, 2010

വിരുന്നുകള്‍


എടത്തിലച്ചന്‍   വിരുന്നു വന്നു
എന്ത് നല്ല തമ്പുരാട്ടി
 അടിയന്റെ കുട്ടികള്‍ക്കൊപ്പം 
ആട്ടക്കളവും  കളിച്ചു
ഉപ്പേരിയും തിന്നു


 എടത്തിലച്ചന്‍ പെട്ടി തുറന്നു
അയ്യയ്യ എന്തൊരു കോപ്പുകള്‍
അയലോക്കതെക്ക് തൊടുക്കാന്‍ വാനപ്പടക്കം
കടലാസുപുലി,
എന്തൊരു പാല്‍ ഞെരംപുള്ള  പശു  ,


എടത്തിലച്ചന്‍  മിണ്ടിയിയില്ല
അടിയന്റെ കൂട്ടരേ
പൊള്ളിച്ചു കൊന്നു
ഏടത്തിലച്ചന്റെ ഇടത്തിലേക്ക് 
പാറിപ്പോയ  കള്ളക്കാക്കയെപ്പറ്റി,
അടിയനു മാട്ടും മാരണവും ചെയ്യും
അയലോക്കത്തെ ദുഷ്ടനെ പറ്റി


എടത്തിലച്ചന്‍ മിണ്ടിയല്ലോ
സര്‍വാണി സദ്യക്ക്
അടിയന്റെ പേര്
ചൊല്ലി വിളിക്കാമെന്ന്
അടിയനും പെണ്ണിനും  
ഇടത്തിലെ എച്ചില് 
കോരാന്‍ പണി തരാമെന്ന് ,


അതുകൊണ്ടാണല്ലോ
 അടിയനും കൂട്ടരും നാട് നീളെ
തുടിയും കൊട്ടി പാടിയത്‌  
പുത്തൂരം വീട്ടില്‍ പിറന്നോരെല്ലാം 
 പൂ പോല്‍ അഴകുല്ലോര്‍ ആയിരുന്നു

Saturday, December 4, 2010

ഇരകള്‍

പച്ചക്കറി കഷണമോ
മണ്ണിരയോ
അതോ നിന്റെ വര്‍ഗത്തിലെ 
ചെറുത്‌ ഒന്നോ ?
ചൂണ്ടക്കാരന്‍
മീനുകളോട് വിളിച്ചു ചോദിച്ചു]
മീന്‍ മൂന്നാമത്തെ ഓപ്ഷന്‍
തിരഞ്ഞെടുത്തുകാഴ്ച

കണ്ണടച്ചിരുട്ടാക്കി,
ഇരുട്ടാക്കി,
ഇപ്പോള്‍
കണ്ണ് തുറന്നപ്പോള്‍,
കാണുന്നതൊക്കെ
ഇരുട്ടുമാത്രം....

Friday, December 3, 2010

സ്വാതന്ത്ര്യം

ഇരുട്ടില്‍
വെളിച്ചം
കണ്ട
ഇയ്യാംപാറ്റകള്‍
സ്വാതന്ത്ര്യം, സ്വതന്ന്ത്ര്യം
എന്ന് ആമോദം
ഉരുവിട്ട്
തീയിലെക്ക്
പൊരിഞ്ഞിറങ്ങി


രണ്ട്‌

അസംബ്ലിക്ക്
പതാകയുയര്‍ന്നു
കൊടിമരച്ചുവട്ടില്‍
പതാകഗാനം
ഉയര്‍ന്നു
കാല്‍ച്ചുവട്ടിലെ
പ്ലാസ്റ്റിക്‌
പതാക മാത്രം
ചെരിപ്പിന്റെ
ചവിട്ടു കൊണ്ട്
 കരഞ്ഞു

മൂന്ന്‌

ബജറ്റില്‍
പേന വാങ്ങാന്‍
വകയിരുതിയതിന്റെ
 എട്ടിരട്ടിയാണ്
പേനാക്കത്തി വാങ്ങാന്‍
വകയിരുത്തിയത്

നാല്

ഒബാമക്ക്
സമാധാനത്തിന്റെ
 നോബല്‍ സമ്മാനം
കിട്ടിയതുകേട്ടു
സ്വര്‍ഗത്തില്‍
 സുഭാഷ് ചന്ദ്രബോസ്
മഹാത്മാഗാന്ധിയോടു
പറഞ്ഞു
 ഒബാത്മ  
 ഒബാത്മ

Wednesday, December 1, 2010

ചേരപുരാണം

വിജയന് ചേരകളെ
വലിയ കാര്യമായിരുന്നു
എത്രയെത്ര ചേരകളാണ്
കമ്പിയില്‍ കുടുങ്ങിയത്തില്‍ നിന്നും
വലയില്‍ കുടുങ്ങിയതില്‍നിന്നും
സ്ക്കൂള്‍ കുട്ടികളില്‍നിന്നും
വിജയഹസ്തത്താല്‍ മോചിതരായത്
വിജയന്‍ ജോലി തേടി
ചേരയെ തിന്നുന്ന
നാട്ടിലെത്തിയപ്പോഴാണ്
കാര്യം പരുങ്ങലിലായത്
ചേരയെ തിന്നുന്ന നാട്ടില്‍
ചെന്നാല്‍ നടുമുറി ചോദിച്ചു
തിന്നണമെന്ന ആപ്തവാക്യം
ഓര്‍ത്തിട്ടാവണം
വിജയനും തിന്നു
 ഒരു ചേരയുടെ നടുമുറി തന്നെ
പിന്നെപ്പിന്നെ വിജയന്‍
ചേരകളെ കണ്ടാല്‍ വിടതായി
 പ്രധാന ആഹാരം
 ചേര തന്നെ
ചേരകള്‍
പിന്നെ വിജയസമക്ഷത്തില്‍
 എത്തിപ്പെടതെയായി
ചേരയെ പ്രസവിച്ചത് കൊണ്ട്
മാത്രം വഴി അടിച്ചു
വാരുന്ന ചില അമ്മമാരും
അള മുട്ടിയാല്‍ കടിക്കുന്ന
ചില ചേരകളും മാത്രം
വിജയനെതിരെ സമരം ചെയ്തു
വിജയന് ഇതിനിടെ ചില ബിരുദങ്ങളും കിട്ടി
വിജയന്‍ നെടുംചെരലാതന്‍
വിജയന്‍ ചെങ്കോട്ടുവാന്‍
എന്നിങ്ങനെ
ഇതെഴുതുമ്പോഴും
 പാവം എന്റെ വിജയന്‍
ചേരയെ തേടി നടക്കുകയാണ്
ഒരു ജോലിയുണ്ടാക്കിയ
പുകിലോര്‍ത്തും
 ഒരു പഴംചൊല്ലിന്റെ
അറം ആലോചിച്ചും
ഞങ്ങളിപ്പോള്‍
ആല്‍ത്തറയില്‍ തലകുനിച്ചിരിക്കുന്നു

Monday, November 29, 2010

ഹംസഗാനംഹംസത്തിന്റെ കൈവശം
പ്രനയസന്ടെസം
കൊടുതുവിട്ടത്തിന്റെ
പിറ്റേ ദിവസം തപാലില്‍
എനിക്കൊരു മറുകുറി കിട്ടി
"ഇന്നലെ കൊടുത്തയച്ച 
ഹംസത്തിന്റെ ഇറച്ചിക്ക്
നല്ല സ്വടുണ്ടായിരുന്നു
എന്ന് സ്വന്തം
ദമയന്തി


ഫ്ലാഷ് ന്യൂസ്‌


നരായനത്
 ഭ്രാന്തന്റെ
രണ്ടു പാദത്തിലും
മന്തായി

Sunday, November 28, 2010

                                                  കളവുകള്‍                                                                           അപ്പുറത്തെ വീടിലേക്ക്‌
                                                                         കള്ളന്മാര്‍ പോകുന്നത് കണ്ടു
                                                                         അല്സേശ്യനും
                                                                        ടോബെര്മാനും
                                   മിണ്ടാതെ കിടന്നു
                                   ആരാന്റെ വീടല്ലേ
                                    നമ്മളെന്തിനു കുറക്കണം 
                                     തെരുവ് പട്ടി മാത്രം
                                                                                 ഇരുട്ട്ടിനെ നോക്കി
                                                                                കുറച്ചു കൊണ്ടേയിരുന്നുഭാഷകള്‍

സ്കൂള്‍ ബെല്ലിനു 
ഭാഷകലെരെയുണ്ട്
ഒരു കൂട്ടിയാദി
കൊണ്ട് ഒരുക്കുട്ടം
ഒറ്റ ബെല്ല് കൊണ്ട്
 മൌന പ്രാര്‍ത്ഥന
മറ്റൊരു കൂട്ടിയടി കൊണ്ട് കഞ്ഞി
ഇരട്ടഅടി കൊണ്ട്
ഇടവേളകള്‍
ഒടുക്കം നാലു മണിക്ക്
നാളത്തെ പൌരന്മാരെയെല്ലാം
 ഇന്നത്തെ കുട്ടികളാക്കാംഒളിച്ചോട്ടം

തരാം കിട്ടിയാല്‍
കടിക്കും
കിട്ടിയെടതൊക്കെ
കോരി വരക്കും
ദിവസവും
 മറന്നു വയ്ക്കും
കൂട്ടുകാര്‍ക്ക്
കടം കൊടുക്കും
ഉത്തരം തെറ്റിയാല്‍
പഴി പറയും
മടുത്തു ഉണ്ണിക്കുട്ടാ
പേന സ്കൂള്‍ ബാഗില്‍ നിന്നും
വഴിയിലിറങ്ങി
മാനം  നോക്കി കിടന്നു

Saturday, November 27, 2010

നേര്‍ക്കാഴ്ചകള്‍
അണയാതീയിന്‍
കണ്ണുകളായി ഉണര്‍ന്നെ നില്കും
നക്ഷത്രം പോല്‍
കാഴ്ചയിലാകെ
ചുഴികളിലെന്നും
 പെട്ട് തിരിഞ്ഞും
ഉള്ളിലെ ഊക്കന്‍
 തീക്കടല്‍ നാവാല്‍
 ജീവനെയെന്നും
നക്കി നനച്ചും
അയഞ്ഞു മുഷിഞ്ഞൊരു
 നാടക വസ്ത്രം
തെല്ലിട അയലില്‍ തോരാനിട്ടും
മേയ്യുകലെന്നാല്‍
കാമം, ക്രോധം മോഹമതങ്ങിനെ
ചെന്തീയായി എരിഞ്ഞെപോകും
ജീവിതവൃക്ഷമാതാകിലും
ഏകുക വിത്തുകള്‍ തണലുകള്‍ 
കണ്ണില്‍ കനലുകള്‍
പെട്ടെന്നകിലും
എന്നക്കതിലോതുങ്ങാ-
യനന്തര തലമുറ
ഇത്തിരിയെങ്കിലും
ഓര്‍ക്കനമതിനായി
അലസത വിട്ടിട്ടടി
വെരുകളിലുരച്ചേ നില്‍ക്കുക
ഒരു നാള്‍
 സൂര്യനുദിക്കും  തീര്‍ച്ച

Saturday, November 20, 2010

കരുതലുകള്‍


നിലക്കാത്ത
ഉറവില്‍ നിന്ന്
കണ്ണീര്‍ കോരി കുടിക്കുക
 ഒടുങ്ങാത്ത
കൊടുംകാറ്റില്‍
നിന്ന് വിയര്‍പ്പു വറ്റിക്കുക
 അലയടങ്ങാത്ത കടലില്‍ നിന്ന്
ദാഹം തീര്‍ക്കുക
അതിരില്ലാത്ത ആകാശത്തില്‍
 ഒരു പട്ടമാവുക
വാടിയ പൂക്കളില്‍
ഒരു ശലഭമാവുക
ഒരു മരത്തിനെങ്കിലും
വേരാവുക
കാലിന്നടിയില്‍ ഒഴുകിപ്പോവുന്ന
മണലാവുക
ഒടുക്കം
ഒരു കിണര്‍ നിന്നെ
തേടി വരും വരെ
ആഴങ്ങള്‍ ഓര്‍ത്തിരിക്കുക

Sunday, November 14, 2010

ജീവിതം
അലസനോട്ടവും,
മേയ്യോതുക്കവും,
ഇടറിയ പറ്റും,
ചെക്കെരാനുള്ള മോഹവും,
പേറുന്ന കിളിക്ക്
പേരില്ലാത്ത കവി
ഇട്ട പേരാണ് ജീവിതം
ഉപദേശം


മുറിഞ്ഞ
 കൈക്ക്
ഉപ്പു വീഴ്ത്തി
മടുത്തു
ഇപ്പൊള്‍
 കൈകള്‍ വെട്ടിയെടുക്കുകയാണ്
കര്‍മവും
വിനോദവും

Saturday, November 13, 2010

orma kavitha

പെരുവഴിയുടെ കവിയായ അയ്യപ്പന് 


ഉള്ളുരുകിയോലിച്ച
ലാവകള്‍ മുറിച്ചു കടന്നും,
തീക്കടലില്‍ തുഴയില്ലാത്ത
കപ്പലുകളില്‍
ഒറ്റപ്പെടലിന്റെ
പതാകയും
പിന്നിട്ട വഴികളൊക്കെയും
നെഞ്ചില്‍ മുറിവായി കുറിച്ചും
ഓരോ വീര്‍പ്പിലും
അവനവനു തന്നെ
എള്ളും പൂവുമിട്ടും,
വേവുന്ന i
പാട്ടുപാടിയവന്‍,
സമയത്തെ തന്നെയും
തോല്‍പ്പിച്ച
തെരുവുകളുടെ പ്രവാചക
നീയുയിര്‍ക്ക
പടുമുളയായെങ്കിലും
പാതകളുടെ വിരിമാറില്‍;
സെമിത്തെരികളില്‍
വാക്ക് പൊട്ടിയ
വാക്കുകളില്‍

Thursday, November 11, 2010

pranaya bedangal

പ്രണയ ഭേദങ്ങള്‍

എനിക്കൊന്നു
പ്രണയിക്കണം
നിന്നെ
മുഴുവനായിത്തന്നെ
മുമ്പ്
നിന്നോട് പറയാമായിരുന്നു
നിന്നെ കണ്ണിറുക്കി
കാണിക്കാമായിരുന്നു
നിന്നോട്
ഒരു അടയാളം
കാണിക്കാമായിരുന്നു
ഇന്നിപ്പോള്‍
പ്രേമെചെഷ്ടകള്‍
പീഡന സൂചനകളായി
നീയെങ്ങാനും പരാതിപ്പെട്ടാല്‍
ഞാന്‍ പെട്ടത് തന്നെ
ഒരു നാട്ടുമൈന
ഇണയെ കണ്ടെത്തുന്നതുപോലെ
ഒരു മയിലാടി
ഇണയെ വിളിക്കും പോലെ
ഒന്നായി മാറുന്ന
നാഗങ്ങള്‍ പോലെ
എനിക്കൊന്നു പ്രണയിക്കാം
നിന്നെ മുഴുവനായിത്തന്നെ
പണ്ടാണെങ്കില്‍ നിന്നോട്
പറയാമായിരുന്നു

തീ പാറുന്ന
വൈദ്യുത കമ്പിയില്‍
കൊക്കൊരുംമുന്ന
പക്ഷിക്കൂട്ടമാകാന്‍
ഇനിയെത് ജന്മം വരെ
കാക്കണം
മനുഷ്യജന്മങ്ങള്‍

Wednesday, November 10, 2010

yathrakal

യാത്രകള്‍

അറ്റുപോയ
കൈകളില്‍
അരഞ്ഞുപോയ കുടുംബത്തെ
പച്ചപിടിപ്പിക്കാന്‍
ആത്മകതയെഴ്ഴുതിയ
കടലാസുമായി ഒരാള്‍
ഭാഗ്യം വില്‍ക്കുന്ന പെണ്ണിന്
കണ്ണില്‍ ഒരിറ്റു പോലുമില്ല
ഭാഗ്യതിളക്കം
ബസ്സില്‍
പര്‍ദയില്‍,
മൂടുപടത്തില്‍
കണ്ണ് മാത്രം ബാക്കിയായ
അമ്മയുടെ ഒക്കതിരിക്കുന്നു
നഗ്നനായി
വൃദ്ധനായ കുട്ടി
പുറത്ത്
മൂലക്കുരുവിന്
മൂല്യവര്‍ധിത ചികിത്സ
അഴിമതിക്കും
അമ്ലമാഴക്കും
ഹോമിയോ
റബ്ബര്‍ തൈകള്‍
ന്യായവിലക്കും
അരവുപുരയ്ക്ക്
 മുന്നില്‍
കെട്ടിയിട്ട ഇര
അലസം പുല്ലുതിന്നുന്നു
ചോദിക്കുന്നു കണ്ടക്ടര്‍
ചോദിച്ച സ്ഥലം
ചോദിച്ച പണം
കൊടുക്കുമ്പോള്‍
ബസ്സ്‌
ഒരു കുഴിക്കു മുത്തം
 കൊടുക്കുന്നു
ഒരു അപ്കകടം
എതിരെ നിന്നും
ആംബുലന്‍സ് പറക്കുന്നു
വഴിയില്‍ കുടുങ്ങിപ്പോയ
ലോറികള്‍
ബസ്സുകളോട്
ഇന്ന് ഞാന്‍ നാളെ നീ എന്ന്
പറയുമ്പോള്‍
ഉറ്റ സുഹൃത്തേ
നിന്റെ തല
എന്റെ ചുമലില്‍
 ഭദ്ര മയിരിക്കട്ടെ
ഞാന്‍ ഉറങ്ങതിരിക്കാം
 സ്വപ്നങ്ങളുടെ
കൊട്ടാരത്തിന് ഇന്ന് നീ
തീ കൊടുക്കുക
ഈ യാത്ര
ഓടുങ്ങതിരിക്കട്ടെ

Tuesday, November 9, 2010

kalikam

kalikamനിലച്ചുപോയ
നിമിഷമെന്നെക്കും
കുറിച്ച് വയ്ക്കുന്നു
മരിച്ച
വാച്ചുകള്‍
sankalam


സങ്കലനം പഠിച്ചപ്പോള്‍
ഞാനെന്റെ പിതൃത്വം കണ്ടു
കൂടാന്‍ പഠിപ്പിച്ചവര്‍ തന്നെ
പിരിയാനും പറയവേ
ഒന്നും അറിയതെയായി
ഗുണനം ഞാന്‍ ഒറ്റയ്ക്ക് പഠിച്ചു
ക്രിയകല്‍ക്കൊടുവില്‍ ഹരിച്ചപ്പോള്‍
ഹരണഫലം മരണവും
ശിഷ്ടം
സ്വപ്നങ്ങലും

Monday, November 8, 2010

കവിതകള്‍ക്ക് കാതോര്‍ക്കുക
കവികള്‍ക്ക് കാതോര്‍ക്കുക
വിതകള്‍ക്ക് കാതോര്‍ക്കുക