ഹെക്കു കവിതകള്‍
ഉടുപ്പ്
പൊഴിച്ച പടം
നോക്കാതിഴഞ്ഞു പോയി
കാല സര്‍പം
ആല
കൊല്ലന്‍രാകുന്നു
ആലക്കുള്ളിലിരുന്നു
ജീവിതമൂര്‍ച്ചകള്‍
രാത്രി
കിനാവുണ്ട് ,
നിലാവ് കുടിച്ചു,
രാത്രി ചീര്‍ത്തു
വീട്
തീ പിടിച്ച വീട്
പാതി വെന്ത സ്വപനം
ഇറങ്ങിയോടി
നാം
നാം പരസ്പരം
പോരടിക്കുംമ്പോഴും
നിഴലുകളാലിംഗനത്തില്‍
ചക്രം
ഊരിത്തെറിച്ച ചക്രം
വേഗങ്ങള്‍ അഴിച്ചു വച്ച്
നിശ്ചലം വീഥിയില്‍
നന്നായിട്ടുണ്ട്,
ReplyDeleteആലയും വീടും കൂടുതല്‍ ഇഷ്ടമായി.
(വേര്‍ഡ് വെരിഫിക്കേഷന്‍ ഇനിയും മാറ്റിയില്ലേ? അതാ ഇവിടെ ആരും ഒന്നും പറയാതെ പോകുന്നത്)