kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Monday, November 29, 2010

6:42 AM

കുറുങ്കവിതകൾ

ഹംസഗാനം



ഹംസത്തിന്റെ കൈവശം
പ്രനയസന്ടെസം
കൊടുതുവിട്ടത്തിന്റെ
പിറ്റേ ദിവസം തപാലില്‍
എനിക്കൊരു മറുകുറി കിട്ടി
"ഇന്നലെ കൊടുത്തയച്ച 
ഹംസത്തിന്റെ ഇറച്ചിക്ക്
നല്ല സ്വടുണ്ടായിരുന്നു
എന്ന് സ്വന്തം
ദമയന്തി


ഫ്ലാഷ് ന്യൂസ്‌


നരായനത്
 ഭ്രാന്തന്റെ
രണ്ടു പാദത്തിലും
മന്തായി

Sunday, November 28, 2010

7:14 AM

കുറുങ്കവിതകൾ

                                                  കളവുകള്‍



                                                                           അപ്പുറത്തെ വീടിലേക്ക്‌
                                                                         കള്ളന്മാര്‍ പോകുന്നത് കണ്ടു
                                                                         അല്സേശ്യനും
                                                                        ടോബെര്മാനും
                                   മിണ്ടാതെ കിടന്നു
                                   ആരാന്റെ വീടല്ലേ
                                    നമ്മളെന്തിനു കുറക്കണം 
                                     തെരുവ് പട്ടി മാത്രം
                                                                                 ഇരുട്ട്ടിനെ നോക്കി
                                                                                കുറച്ചു കൊണ്ടേയിരുന്നു



ഭാഷകള്‍

സ്കൂള്‍ ബെല്ലിനു 
ഭാഷകലെരെയുണ്ട്
ഒരു കൂട്ടിയാദി
കൊണ്ട് ഒരുക്കുട്ടം
ഒറ്റ ബെല്ല് കൊണ്ട്
 മൌന പ്രാര്‍ത്ഥന
മറ്റൊരു കൂട്ടിയടി കൊണ്ട് കഞ്ഞി
ഇരട്ടഅടി കൊണ്ട്
ഇടവേളകള്‍
ഒടുക്കം നാലു മണിക്ക്
നാളത്തെ പൌരന്മാരെയെല്ലാം
 ഇന്നത്തെ കുട്ടികളാക്കാം



ഒളിച്ചോട്ടം

തരാം കിട്ടിയാല്‍
കടിക്കും
കിട്ടിയെടതൊക്കെ
കോരി വരക്കും
ദിവസവും
 മറന്നു വയ്ക്കും
കൂട്ടുകാര്‍ക്ക്
കടം കൊടുക്കും
ഉത്തരം തെറ്റിയാല്‍
പഴി പറയും
മടുത്തു ഉണ്ണിക്കുട്ടാ
പേന സ്കൂള്‍ ബാഗില്‍ നിന്നും
വഴിയിലിറങ്ങി
മാനം  നോക്കി കിടന്നു

Saturday, November 27, 2010

4:33 AM

നേര്‍ക്കാഴ്ചകള്‍

നേര്‍ക്കാഴ്ചകള്‍



അണയാതീയിന്‍
കണ്ണുകളായി ഉണര്‍ന്നെ നില്കും
നക്ഷത്രം പോല്‍
കാഴ്ചയിലാകെ
ചുഴികളിലെന്നും
 പെട്ട് തിരിഞ്ഞും
ഉള്ളിലെ ഊക്കന്‍
 തീക്കടല്‍ നാവാല്‍
 ജീവനെയെന്നും
നക്കി നനച്ചും
അയഞ്ഞു മുഷിഞ്ഞൊരു
 നാടക വസ്ത്രം
തെല്ലിട അയലില്‍ തോരാനിട്ടും
മേയ്യുകലെന്നാല്‍
കാമം, ക്രോധം മോഹമതങ്ങിനെ
ചെന്തീയായി എരിഞ്ഞെപോകും
ജീവിതവൃക്ഷമാതാകിലും
ഏകുക വിത്തുകള്‍ തണലുകള്‍ 
കണ്ണില്‍ കനലുകള്‍
പെട്ടെന്നകിലും
എന്നക്കതിലോതുങ്ങാ-
യനന്തര തലമുറ
ഇത്തിരിയെങ്കിലും
ഓര്‍ക്കനമതിനായി
അലസത വിട്ടിട്ടടി
വെരുകളിലുരച്ചേ നില്‍ക്കുക
ഒരു നാള്‍
 സൂര്യനുദിക്കും  തീര്‍ച്ച

Saturday, November 20, 2010

5:44 AM

കരുതലുകള്‍

കരുതലുകള്‍

നിലക്കാത്ത
ഉറവില്‍ നിന്ന്
കണ്ണീര്‍ കോരി കുടിക്കുക
 ഒടുങ്ങാത്ത
കൊടുംകാറ്റില്‍
നിന്ന് വിയര്‍പ്പു വറ്റിക്കുക
 അലയടങ്ങാത്ത കടലില്‍ നിന്ന്
ദാഹം തീര്‍ക്കുക
അതിരില്ലാത്ത ആകാശത്തില്‍
 ഒരു പട്ടമാവുക
വാടിയ പൂക്കളില്‍
ഒരു ശലഭമാവുക
ഒരു മരത്തിനെങ്കിലും
വേരാവുക
കാലിന്നടിയില്‍ ഒഴുകിപ്പോവുന്ന
മണലാവുക
ഒടുക്കം
ഒരു കിണര്‍ നിന്നെ
തേടി വരും വരെ
ആഴങ്ങള്‍ ഓര്‍ത്തിരിക്കുക

Sunday, November 14, 2010

5:53 AM

കുറുങ്കവിതകൾ

ജീവിതം
അലസനോട്ടവും,
മേയ്യോതുക്കവും,
ഇടറിയ പറ്റും,
ചെക്കെരാനുള്ള മോഹവും,
പേറുന്ന കിളിക്ക്
പേരില്ലാത്ത കവി
ഇട്ട പേരാണ് ജീവിതം




ഉപദേശം


മുറിഞ്ഞ
 കൈക്ക്
ഉപ്പു വീഴ്ത്തി
മടുത്തു
ഇപ്പൊള്‍
 കൈകള്‍ വെട്ടിയെടുക്കുകയാണ്
കര്‍മവും
വിനോദവും

Saturday, November 13, 2010

7:36 AM

പെരുവഴിയുടെ കവിയായ അയ്യപ്പന്

പെരുവഴിയുടെ കവിയായ അയ്യപ്പന് 


ഉള്ളുരുകിയൊലിച്ച
ലാവകള്‍ മുറിച്ചു കടന്നും,
തീക്കടലില്‍ തുഴയില്ലാത്ത
കപ്പലുകളില്‍
ഒറ്റപ്പെടലിന്റെ
പതാകയും
പിന്നിട്ട വഴികളൊക്കെയും
നെഞ്ചില്‍ മുറിവായി കുറിച്ചും
ഓരോ വീര്‍പ്പിലും
അവനവനു തന്നെ
എള്ളും പൂവുമിട്ടും,
വേവുന്ന i
പാട്ടുപാടിയവന്‍,
സമയത്തെ തന്നെയും
തോല്‍പ്പിച്ച
തെരുവുകളുടെ പ്രവാചക
നീയുയിര്‍ക്ക
പടുമുളയായെങ്കിലും
പാതകളുടെ വിരിമാറില്‍;
സെമിത്തെരികളില്‍
വാക്ക് പൊട്ടിയ
വാക്കുകളില്‍

Thursday, November 11, 2010

7:36 AM

പ്രണയ ഭേദങ്ങള്‍

പ്രണയ ഭേദങ്ങള്‍

എനിക്കൊന്നു
പ്രണയിക്കണം
നിന്നെ
മുഴുവനായിത്തന്നെ
മുമ്പ്
നിന്നോട് പറയാമായിരുന്നു
നിന്നെ കണ്ണിറുക്കി
കാണിക്കാമായിരുന്നു
നിന്നോട്
ഒരു അടയാളം
കാണിക്കാമായിരുന്നു
ഇന്നിപ്പോള്‍
പ്രേമെചെഷ്ടകള്‍
പീഡന സൂചനകളായി
നീയെങ്ങാനും പരാതിപ്പെട്ടാല്‍
ഞാന്‍ പെട്ടത് തന്നെ
ഒരു നാട്ടുമൈന
ഇണയെ കണ്ടെത്തുന്നതുപോലെ
ഒരു മയിലാടി
ഇണയെ വിളിക്കും പോലെ
ഒന്നായി മാറുന്ന
നാഗങ്ങള്‍ പോലെ
എനിക്കൊന്നു പ്രണയിക്കാം
നിന്നെ മുഴുവനായിത്തന്നെ
പണ്ടാണെങ്കില്‍ നിന്നോട്
പറയാമായിരുന്നു

തീ പാറുന്ന
വൈദ്യുത കമ്പിയില്‍
കൊക്കൊരുംമുന്ന
പക്ഷിക്കൂട്ടമാകാന്‍
ഇനിയെത് ജന്മം വരെ
കാക്കണം
മനുഷ്യജന്മങ്ങള്‍





Wednesday, November 10, 2010

4:56 AM

യാത്രകള്‍

യാത്രകള്‍

അറ്റുപോയ
കൈകളില്‍
അരഞ്ഞുപോയ കുടുംബത്തെ
പച്ചപിടിപ്പിക്കാന്‍
ആത്മകതയെഴ്ഴുതിയ
കടലാസുമായി ഒരാള്‍
ഭാഗ്യം വില്‍ക്കുന്ന പെണ്ണിന്
കണ്ണില്‍ ഒരിറ്റു പോലുമില്ല
ഭാഗ്യതിളക്കം
ബസ്സില്‍
പര്‍ദയില്‍,
മൂടുപടത്തില്‍
കണ്ണ് മാത്രം ബാക്കിയായ
അമ്മയുടെ ഒക്കതിരിക്കുന്നു
നഗ്നനായി
വൃദ്ധനായ കുട്ടി
പുറത്ത്
മൂലക്കുരുവിന്
മൂല്യവര്‍ധിത ചികിത്സ
അഴിമതിക്കും
അമ്ലമാഴക്കും
ഹോമിയോ
റബ്ബര്‍ തൈകള്‍
ന്യായവിലക്കും
അരവുപുരയ്ക്ക്
 മുന്നില്‍
കെട്ടിയിട്ട ഇര
അലസം പുല്ലുതിന്നുന്നു
ചോദിക്കുന്നു കണ്ടക്ടര്‍
ചോദിച്ച സ്ഥലം
ചോദിച്ച പണം
കൊടുക്കുമ്പോള്‍
ബസ്സ്‌
ഒരു കുഴിക്കു മുത്തം
 കൊടുക്കുന്നു
ഒരു അപ്കകടം
എതിരെ നിന്നും
ആംബുലന്‍സ് പറക്കുന്നു
വഴിയില്‍ കുടുങ്ങിപ്പോയ
ലോറികള്‍
ബസ്സുകളോട്
ഇന്ന് ഞാന്‍ നാളെ നീ എന്ന്
പറയുമ്പോള്‍
ഉറ്റ സുഹൃത്തേ
നിന്റെ തല
എന്റെ ചുമലില്‍
 ഭദ്ര മയിരിക്കട്ടെ
ഞാന്‍ ഉറങ്ങതിരിക്കാം
 സ്വപ്നങ്ങളുടെ
കൊട്ടാരത്തിന് ഇന്ന് നീ
തീ കൊടുക്കുക
ഈ യാത്ര
ഓടുങ്ങതിരിക്കട്ടെ

Tuesday, November 9, 2010

6:25 AM

സങ്കലനം

സങ്കലനം

സങ്കലനം പഠിച്ചപ്പോള്‍
ഞാനെന്റെ പിതൃത്വം കണ്ടു
കൂടാന്‍ പഠിപ്പിച്ചവര്‍ തന്നെ
പിരിയാനും പറയവേ
ഒന്നും അറിയതെയായി
ഗുണനം ഞാന്‍ ഒറ്റയ്ക്ക് പഠിച്ചു
ക്രിയകൾക്കൊടുവില്‍ ഹരിച്ചപ്പോള്‍
ഹരണഫലം മരണവും
ശിഷ്ടം
സ്വപ്നങ്ങളും

Monday, November 8, 2010