പച്ച
ചിത്ര പുസ്തകത്തില്‍ നിന്നും
പൂമ്പാറ്റയെ കാണാനീല്ല ,
കുട്ടി ഏടുകള്‍ തോറും തിരഞ്ഞു ...
പുള്ളിചിറകുകള്
ഇന്നലെയാണ് വരച്ചു തീര്‍ത്തത്
നിറം കൊടുത്തത് ,
സ്വപനത്തില്‍ പോലും
പാറി നടന്നതാണ്
എന്നിട്ടിപ്പോള്‍
പൂമ്പാറ്റയെ കാണാനീല്ല,
തിരഞ്ഞു തിരഞ്ഞു
പാഠപുസ്തകത്തിന്റെ
പുറമ്പോക്കില്‍ ,
ഒളിച്ചിരുന്നൊരു കുന്നില്‍
എത്തുമ്പോള്‍ പൂമ്പാറ്റ
അവിടെയുണ്ടായിരുന്നു
പാഠപുസ്തകങ്ങളില്‍ നിന്നും
ഇറങ്ങിപ്പോന്ന
മരങ്ങളും ,
ഒളിച്ചോടിയ കവിതകളും ,
പത്രത്താളുകളില്‍ നിന്നും
പാറിപ്പോന്ന തുമ്പികളും ,
വിരിയുന്നതിനു മുമ്പേ പൊഴിഞ്ഞ
മഴവില്ലുകളും ,
കുടിയിറക്കപ്പെട്ട
മുത്തശ്ശിക്കഥകളിലെ
മയിലാട്ടവും
മാനും മുയലും ,
പൂതവും പാട്ടും
കൈകോര്‍ത്തു നില്ക്കുന്ന
ഇളനിലാവും
പോക്ക് വെയിലും
പൂമ്പാറ്റക്കൊപ്പം കുട്ടിയെ
സ്വാഗതം ചെയ്യാനുണ്ടായിരുന്നു ..
ആരോടും ഒന്നും പറയാതെ
കുട്ടി അവര്‍ക്കൊപ്പം കൂടി
പെരിടാത്തൊരു അധ്യായമായി
ചിത്ര പുസ്തകത്തില്‍ നിന്നും
പൂമ്പാറ്റയെ കാണാനീല്ല ,
കുട്ടി ഏടുകള്‍ തോറും തിരഞ്ഞു ...
പുള്ളിചിറകുകള്
ഇന്നലെയാണ് വരച്ചു തീര്‍ത്തത്
നിറം കൊടുത്തത് ,
സ്വപനത്തില്‍ പോലും
പാറി നടന്നതാണ്
എന്നിട്ടിപ്പോള്‍
പൂമ്പാറ്റയെ കാണാനീല്ല,
തിരഞ്ഞു തിരഞ്ഞു
പാഠപുസ്തകത്തിന്റെ
പുറമ്പോക്കില്‍ ,
ഒളിച്ചിരുന്നൊരു കുന്നില്‍
എത്തുമ്പോള്‍ പൂമ്പാറ്റ
അവിടെയുണ്ടായിരുന്നു
പാഠപുസ്തകങ്ങളില്‍ നിന്നും
ഇറങ്ങിപ്പോന്ന
മരങ്ങളും ,
ഒളിച്ചോടിയ കവിതകളും ,
പത്രത്താളുകളില്‍ നിന്നും
പാറിപ്പോന്ന തുമ്പികളും ,
വിരിയുന്നതിനു മുമ്പേ പൊഴിഞ്ഞ
മഴവില്ലുകളും ,
കുടിയിറക്കപ്പെട്ട
മുത്തശ്ശിക്കഥകളിലെ
മയിലാട്ടവും
മാനും മുയലും ,
പൂതവും പാട്ടും
കൈകോര്‍ത്തു നില്ക്കുന്ന
ഇളനിലാവും
പോക്ക് വെയിലും
പൂമ്പാറ്റക്കൊപ്പം കുട്ടിയെ
സ്വാഗതം ചെയ്യാനുണ്ടായിരുന്നു ..
ആരോടും ഒന്നും പറയാതെ
കുട്ടി അവര്‍ക്കൊപ്പം കൂടി
പെരിടാത്തൊരു അധ്യായമായി
'പേരിടാത്ത അദ്ധ്യായം'ചിറകടിക്കുന്ന ഭാവനകള്‍ ....
ReplyDeleteനല്ല എഴുത്ത് ആണല്ലോ ചേട്ടാ. ആശംസകള്‍ നേരുന്നു.
ReplyDelete