Thursday, March 7, 2013

ഒറ്റവരിക്കവിതകള്‍ 

1
നമുക്ക് ഒറ്റ ആകാശം പോരെ ?

2മത്സ്യകന്യകക്ക് എന്റെ കടലില്‍ സ്ഥലം പോര

3ഇല കൊഴിഞ്ഞ മരത്തോട് ചോദിക്കൂ കാത്തിരിപ്പിന്റെ വേദനയെപ്പറ്റി

4നിന്റെ മുള്ളാണെനിക്കിഷ്ടം

5
ആദമിനെ ഒറ്റക്കാക്കി പിശാചിന്റെ കൂടെ ഒളിച്ചോടി ഹവ്വ

6
കല്ലറയില്‍ ചൊരിഞ്ഞ പൂക്കളാണെന്നെ ഉയിര്‍പ്പിച്ചത്

7
സാക്ഷിക്കൂട്ടില്‍ ഇരുട്ട് മാത്രം

8
ഓരോ പൂച്ചെണ്ടും ഓരോ വേദനകളാണ്

9
ഈ അഗ്നിപര്‍വതം തിരിച്ചെടുത്തു ആ ഹിമശൈലം പകരം തരിക

10
നിലാവിന് ഇപ്പോള്‍ പേടിയാണത്രേ

11
ഞാനൊരു ഒറ്റവരിയല്ല

12
അറ്റു പോയപ്പോള്‍ ഇറ്റുവീഴുന്ന തുള്ളികളാണ് ഉദകം

13
ചില ഞായറാഴ്ച്ചകള്‍ വിണ്ടുകീറിയ പാടം പോലെ

14
നിന്റെ കണ്ണേറ് കൊണ്ടല്ലേ ഞാന്‍ മുറിഞ്ഞു പോയത് ?



4 comments:

  1. ഒറ്റ വരിയില്‍ ഒരുപാട് ...നന്നായിരിക്കുന്നു

    ReplyDelete
  2. ഒറ്റവരികള്‍ ഒറ്റപ്പെടാതിരിക്കട്ടെ...ആശംസകള്‍ ശിവ...

    ReplyDelete