kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Saturday, November 2, 2013

ഒറ്റവരികള്‍

ഒറ്റവരികള്‍


*മുളയെപ്പോലെയാണ് നിരാശ,മുള്ളോടെ പെട്ടെന്ന് വളരും



*ചില ജീവിതങ്ങള്‍ കുമ്പസാരക്കൂടില്ലാത്ത ഇടവകപ്പള്ളികളാണ്

*ഇറച്ചികോഴിയില്‍ നിന്നും കോഴി ഇറച്ചി വരെയെ ഉള്ളൂ ജീവിതം

*മരണം, മുദ്രകള്‍ ഇറങ്ങിപ്പോയ നടനം

*പൂമ്പാറ്റകള്‍ ചിലപ്പോളൊക്കെ മനുഷ്യരെപ്പോലെ പെരുമാറുന്നു

*അടുക്കിനും ചിട്ടക്കും ഇടയില്‍ പെട്ട് ചതഞ്ഞരഞ്ഞ സ്വപ്നത്തിന്റെ ശവമടക്ക്

*ഒടുക്കം മൌനം ഉടഞ്ഞു വാക്കുകളുടെ മഹാ സമുദ്രമായി

*വൃദ്ധ സദനങ്ങള്‍ പോലെ മുളച്ചു പൊന്തുന്ന കൂണുകള്‍

No comments:

Post a Comment