Sunday, November 17, 2013



ഒറ്റവരി കവിതകള്‍ 


*നരകത്തിലുമുണ്ട് കട്ടുറുമ്പുകള്‍

*പൊതുദര്‍ശനത്തിനു വച്ചിടത്ത് നിന്നും ഇറങ്ങിപ്പോന്നു

*വെളിച്ചത്തു തട്ടിത്തടഞ്ഞു നടക്കുകയാണ് ഇരുട്ട്

*നമ്മളൊക്കെ മനുഷ്യന്റെ ലാര്‍വ

*നിന്റെ നോട്ടമെന്തിങ്ങിനെ അപരിചിതമായി ?

*മുഖം മറന്നുപോയ മുഖംമൂടികള്‍ നീയും ഞാനും

2 comments:

  1. മുഖം മൂടിയുണ്ടേല്‍ നമ്മിലെ നമ്മെ അറിയാം..

    ReplyDelete