ഇലകള്‍
പച്ചിലയോരിക്കല്‍
ഒരിളംകാറ്റില്‍
തരളിതയായി പഴുക്കിലയോട്
പ്രണയം വെളിപ്പെടുത്തി ,
ഉള്ളില്‍ പ്രേമത്തിന്റെ
ഒരു കാടു തന്നെ
പൂത്തുലഞ്ഞിട്ടും
എണ്ണമറ്റ കിളികള്‍
മധുരം പാടുംപോളും
ആകാശം മുഴുവന്‍
മഴവില്ലുകള്‍ കൊണ്ട്
നിറഞ്ഞപ്പോഴും
പഴുക്കില
ഒന്നും പുറത്തുകാണിച്ചില്ല
നിരസിക്കപ്പെട്ട
പ്രേമത്തിന്റെ കയ്പ് കുടിച്ചു
പച്ചില മൌനിയായി
ഇന്ന് പൂക്കളെയും
കായ്കളെയും ഓമനിച്ചു
ചില്ലകലോടു വാതസല്യപ്പെട്ടും
പച്ചില വിരാജിക്കുമ്പോഴും
ത്യജിച്ച പ്രേമത്തിന്റെ
തീച്ചുടിലും
പച്ചിലക്ക് വന്ന
സൌഭാഗ്യങ്ങളെയോര്‍ത്ത്
ചെറു പുഞ്ചിരിയോടെ
ചത്തുകിടക്കുന്നു
പഴുക്കില
No comments:
Post a Comment