കുറുങ്കവിതകള്‍
കുഞ്ഞ്
അമ്മയെ പുഞ്ചിരി
പഠിപ്പിച്ചു മടിയില്‍
കടിഞ്ഞൂല്‍ക്കുഞ്ഞ്
സന്ധ്യ
മൂവന്തിക്കാട്,
പരിരംഭണത്തില്‍
രാവും പകലും
ബാല്യം
ഞാവല്‍പ്പഴക്കാലം
വിളിച്ചുചൊല്ലിയത്
നീലച്ചുണ്ടുകള്‍
കൂട്
ഇരുള്‍ മരത്തിന്‍
നിലാപ്പക്ഷി ചേക്കേറി
അരുമക്കൂട്ടില്‍
ശൈശവം
ആദ്യമഴ
പല്ലില്ലാമോണകാട്ടി
കാലിട്ടടിച്ചു
നോവ്
പൊള്ളി പോകുന്നു
ഹൃദയത്തളിരുകള്‍
പ്രണയത്തണലിലും
കനി
നിന്റെ തോട്ടത്തിലെ
വിലക്കപ്പെട്ട കനിയെന്കിലും
എനിക്ക് തരിക
No comments:
Post a Comment