ഹെക്കു കവിതകള്‍
മടക്കം
വിഷുപ്പടക്കം,
കേട്ടു പാറിയകന്നു
വിഷുപ്പക്ഷി
കഥ
കഥ പറയുന്നു
നിന്റെ മേല്ചുണ്ടിലെ
വിയര്‍പ്പുകണങ്ങള്‍
ദൂത്
നക്ഷത്രങ്ങളുടെ
കണ്ണുകള്‍ കൈമാറി
പ്രണയദൂത്
വിളി
മരണ ദൂതന്
ചെവിയില്‍ ചോദിക്കുന്നു
ഞാനൊന്നുമ്മ വച്ചോട്ടെ ?
കാറ്റ്
വെന്തപകലിന്റെ
ഗന്ധവും പേറി
മന്ദമന്തിക്കാറ്റ്
ലാവ
പൊട്ടി ത്തെറിച്ച
മഞ്ഞു മല,ഒഴുകുന്നു
ഹിമ ലാവ
ആ വിഷുപ്പക്ഷി കൂടുതല്‍ ഇഷ്ടമായി.
ReplyDeleteകുഞ്ഞു കവിതകൾ നന്നായി..ലളിതം ദീപ്തം
ReplyDeleteഎല്ലാം ഇഷ്ടായി....വിളി കൂടുതല്‍ ഇഷ്ടായി
ReplyDeleteകഥ വളരെ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങള്‍
ReplyDeleteനല്ല വരികള്‍!
ReplyDeleteഇഷ്ടമായി.
കവികള്‍ ഋഷികളാണെന്നാണ്. മുന്‍കൂട്ടിക്കാണുന്നവര്‍. കഴിഞ്ഞതിനെ വ്യാഖ്യാനിക്കലല്ല കവിത.വര്‍ത്തമാനം കവിതയില്‍ ഭാവിയെ ചൂണ്ടലാണ്`. 'വിഷുപ്പടക്കം...' ഇത് ദാര്‍ശനികമല്ല.ഭൂത- വര്‍ത്തമാനങ്ങളുടെ വ്യാഖ്യാനം മാത്രം. അതും വളരെ വ്യക്തിപരമായ നിരീക്ഷണം ചേര്‍ന്നതും. വിഷുപ്പടക്കം , കേട്ടു പാറിവന്നു....' എന്നും എഴുതാന്‍ തോന്നുന്നവരുണ്ടാകും. അപ്പോള്‍ അത് കവിതയല്ലെന്ന് പറയാന്‍ പറ്റില്ല.എന്നാല്‍ കവിത ഒന്നേ ഉള്ളൂ; രണ്ടില്ല. അതായത് ഇതു രണ്ടും വ്യാഖ്യാനമാണ് ; വ്യാഖ്യാനങ്ങള്‍ക്ക് വഴിയൊരുക്കുന്ന സത്യമാണ്` കവിത. അതാണ്` എഴുതേണ്ടിയിരുന്നത്. കുഞ്ഞുണ്ണിമാഷിന്റെ മിക്ക കവിതകള്‍ക്കും ഈ പരിമിതിയുണ്ട്.
ReplyDelete'വിഷുപ്പടക്കം..' എന്ന കവിത വ്യാഖ്യാനിക്കാം [ ആസ്വദിക്കാം] അത് കവിതാ ബാഹ്യമായ വസ്തുതകള്‍ വെച്ചാണ്` സാധ്യമാക്കുക. കവിതാസ്വാദനം ആ കവിതയില്‍ നിന്ന് തന്നെ ചെയ്യാനാകണം. നേരത്തെയുള്ള കാവ്യാനുശീലനം നമുക്കിതിന്ന് പ്രാപ്തി തരും എന്നതും ശരി. നമ്മുടെ നല്ല കവികളൊക്കെ അത് ചെയ്തിട്ടുണ്ട്.
'അങ്കണത്തൈമാവില്‍ നിന്നാദ്യത്തെപ്പഴം വീഴ്കെ, യമ്മതന്‍ നേത്രത്തില്നിന്നുതിര്ന്നൂ ചുടുകണ്ണീര്'
ഈ കവിത ആസ്വദിക്കാന്‍ ഈ കവിതക്കുള്ളില്‍ വെച്ചുതന്നെ കഴിയുമല്ലോ. രണ്ടാമത്തേയോ മൂന്നാമത്തേയോ വായനയില്‍ ഒരു പക്ഷെ, കവിതക്ക് പുറത്തു കടക്കും വായനക്കാരന്. അത് മറ്റൊരു കാര്യം.
മുളകുചട്ടിണി ആസ്വദിക്കാന്‍ കാച്ചിയമോരിനെ കൂട്ടുപിടിക്കാന്‍ പാടില്ല.

കഥയാണ് കൂടുതല്‍ ഇഷ്ടപെട്ടത്..
ReplyDelete