kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Friday, April 6, 2012

ഹൈക്കു കവിതകൾ

സമാധി

തണുത്ത ചായ,
ചോണനുരുമ്പുകളുടെ
ജലസമാധി



ആകാശം 


ചിറകു വെട്ടിയ
കിളിയെയിറങ്ങിവന്നു
ഉമ്മവച്ചാകാശം



പിറവി 

പേറെടുക്കാന്‍ പോയ
കൂട്ടക്ഷരമുണ്ട് ചില്ലക്ഷരത്തെ
പെറ്റ് കിടക്കുന്നു



 അന്ത്യം 

പാടത്തിന്റെ നെഞ്ചില്‍
വന്നു വീണു
പോട്ടിക്കരഞ്ഞൊരു കുന്ന്

No comments:

Post a Comment