ഹൈക്കു കവിതകൾ
1
ഓളപ്പരപ്പില്‍
മത്സ്യാവതാരം തേടി
നീര്‍ക്കാക്ക
2
നിശ്ചലജലം ,
മീനിന്റെ ശ്വാസം നോക്കി
വിശന്ന പൊന്മ
3
മേഘത്തിരശീല,
അമ്പിളിയോളിക്കുന്നു
ആട മാറ്റാന്‍
4
വേദനയിലും
അവള്‍ പാളിനോക്കുന്നു
കണ്മണിയെ
5
ഇളവെയില്‍
പുല്‍ക്കൊടിത്തുമ്പിലിട്ടു
വജ്രമൂക്കുത്തി
6
വെള്ളിനക്ഷത്രം
പൊഴിഞ്ഞു വീണു
ആകാശം തേങ്ങി
7
ഒരുല്ക്ക വീണു ,
ആരെയൊക്കെയോ ശപിച്ച്
കത്തി തീര്‍ന്നു
8
ഒരു ഒറ്റ വായനക്ക് പത്ത് ഹൈക്കു വായിച്ചു തീര്‍ക്കാന്‍ പറ്റി. വളരെ കാലമായി എഴുതുന്ന ആളാണെന്നു പ്രൊഫൈല്‍ കണ്ടപ്പോള്‍ മനസിലായി. എല്ലാ വിധ ആശംസകളും അഭിനന്ദനങ്ങളും..ഇനിയും എഴുതുക..വീണ്ടും കാണാം..വിശദമായ അഭിപ്രായങ്ങള്‍ ഹൈക്കുവിനെ കുറിച്ച് പറയാന്‍ ഇല്ല എന്നത് കൊണ്ടാണ് പറയാത്തത്..
ReplyDeleteബാക്കിയുള്ളവ സമയം പോലെ വായിച്ചു അഭിപ്രായം രേഖപ്പെടുത്താം ട്ടോ..
ഹൈക്കു നന്നായിട്ടുണ്ട് !
ReplyDelete( ഞാനിതൊക്കെ വിലയിരുത്താന്‍ മിടുക്കനാണെന്നല്ല. വായിച്ചപ്പോള്‍ നന്നെന്നു തോന്നി!)
ഈ ഹൈകൂ കവിതകള്‍ നന്നായി ..
ReplyDeleteആശംസകള്‍ ...
(വര്‍ണാഭമായ നല്ല ചിത്രങ്ങള്‍ ചെര്‍ക്കുന്നുവെങ്കിലും വീതി അഡ്ജസ്റ്റ് ചെയ്തു പുറത്തേക്ക് വരാത്ത വിധം ക്രമീകരിക്കാന്‍ ശ്രദ്ധിക്കുക. അതൊരു അഭംഗി പോലെ തോന്നി)