രണ്ടാം പാഠം
സ്കൂള്‍
ഒരു
തള്ളക്കോഴി
ബെല്ലടിച്ചപ്പോള്‍
കുട്ടികളെല്ലാം
ചിറകിന്നടിയില്‍
പതുങ്ങി,
ചിക്കാനും
ചികയാനും
പഠിപ്പിച്ചു
കൂക്കാനും
പറക്കാനും
പഠിപ്പിച്ചു
കീരിയുടെയും
കുറുക്കന്റെയും
വട്ടമിടുന്ന
ചക്കിയുടെയും
മീശവച്ച
പൂച്ചയുടെയും
ചിത്രം വരച്ചു
കാണിച്ചു
കാക്കയുടെ നോട്ടം
നടന്നു കാണിച്ചു
നെല്ലും പതിരും
അരിയും ചോറും
പുഴുവും മണ്ണിരയും
പിടിച്ചു കാണിച്ചു
പ്രായമെത്തിയപ്പോള്‍
ഒക്കെത്തിനെയും
കൊത്തിയാട്ടി
No comments:
Post a Comment