ആമ
എവിടെപ്പോയാലും
പാര്‍ക്കിലോ
ബാറിലോ ജാഥയിലോ
കടപ്പുറത്തോ
എപ്പോഴും വീട്
അയാള്‍ക്കൊപ്പം ,
പലചരക്ക് കുറിപ്പടി
മരുന്നുശീട്ട്
പണയക്കുടിശിക
ചോരുന്ന മേല്‍ക്കുര
പുര നിറയുന്ന
നിശ്വാസങ്ങള്‍
വറ്റാനിനി വെള്ളമില്ലാത്ത
തിമിരക്കിണറുകള്
പായാരം മുറ്റമടിക്കുന്ന
സുപ്രഭാതങ്ങള്‍
കലങ്ങിയ കണ്ണുമായി
കുളിക്കാന്‍ പോകുന്ന
നട്ടുച്ചകള്‍
കലഹിക്കുന്ന
മൂവന്തികള്‍
എവിടെപ്പോയാലും
എപ്പോഴും വീട്
അയാളെ പിന്തുടരുന്നു
അതുകൊണ്ടാണ്
അയാള്‍ക്ക് ഞങ്ങള്‍
ആമ എന്ന്
വിളിപ്പേരിട്ടത്
അയാള്‍ ആരായിരുന്നു എന്ന ചോദ്യത്തിന് ഉത്തരം പറയാതെ തന്നെ പ്രസക്തി തോന്നിപ്പിക്കുന്ന ഒരു വേറിട്ട ചിന്ത..നന്നായിരിക്കുന്നു..ആശംസകള്‍..
ReplyDeleteകൊള്ളാം
ReplyDeleteആശംസകൾ
നന്ദി.. ഷാജി
Deleteനന്ദി പ്രവീണ്‍ ശേഖര്‍..നല്ല വായനക്ക്
ReplyDelete