kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Sunday, May 20, 2012

മുത്തശി പറഞ്ഞത്

മുത്തശി പറഞ്ഞത്

പണ്ട് പണ്ടൊരു രാജ്യത്ത്

ഒരു തീപ്പന്തം ഉണ്ടായിരുന്നു
ഇരുട്ടില്‍ പെട്ടുപോയ
നൂറ്റാണ്ടുകളെ
അത് വെളിച്ചം കാണിച്ചിരുന്നു

രാജാവ് നഗ്നന്‍ ആണെന്നുറക്കെ

പറഞ്ഞ കുട്ടിയുടെ
കൂട്ടുകാരനായിരുന്നു

തീപ്പന്തം

എന്തിനെയും ചോദ്യം
ചെയ്യുമായിരുന്നു
തനിക്ക് ശരിയെന്നു തോന്നിയ
വഴിയിലൂടെ നെഞ്ചും വിരിച്ചു
നടക്കുമായിരുന്നു ..
ഒരു പാടു ചെറു പന്തങ്ങള്‍ക്ക്
പിതാമാഹനായിരുന്നു
കോരന്റെ കുമ്പിളിലേക്ക് വരെ
വെളിച്ചം പകര്‍ന്നിരുന്നു
കള്ളന്‍ കൊച്ചുണ്ണിയുടെ
പ്രഖ്യാപിത ശത്രുവായിരുന്നു

എന്ത് ചെയ്യാം

പിന്നെ പിന്നെ
തീപ്പന്തത്തിനു ചുവടു പിഴച്ചു
അസമയത്തും അസ്ഥാനത്തും
ആളിക്കത്താന്‍ തുടങ്ങി
കള്ളന്‍ കൊച്ചുണ്ണിക്ക്
വഴികാണിക്കാന്‍ നടന്ന
തീപ്പന്തം ,
കാലം പിറകെ കൂടവേ
വൈക്കോല്‍ കൂനയിലും
ഓലപ്പുരയിലും
ഒളിച്ചിരിക്കാന്‍ ചെന്നപ്പോള്‍
ഓടിക്കാന്‍
ജനം പെട്ട പാട്...

പതിയെ പതിയെ

തീപ്പന്തത്തില്‍ നിന്നും
തീയും പന്തവും
വേറെ വേറെയായി
പന്തത്തില്‍ പ്രതീക്ഷ പോയതിനാല്‍
പന്തം ഇറയില്‍ തിരുകി
നാട്ടു വെളിച്ചവും
കൂരിരുട്ടും ഇണചേരുന്ന
പെരുവഴിയിലേക്ക്
അങ്ങിനെയാണ്
മക്കളെ ..നമ്മള്‍
ഇറങ്ങേണ്ടി വന്നത്

6 comments:

  1. പെരുവഴിയിലേക്ക്
    അങ്ങിനെയാണ്
    മക്കളെ ..നമ്മള്‍
    ഇറങ്ങേണ്ടി വന്നത്

    വരികളില്‍ വിരിയിച്ച ആശയം ഇഷ്ടമായി ..

    ആശംസകള്‍

    ReplyDelete
  2. ഇന്നലെ ഒരു "മഹാന്‍" തീപ്പന്തം പോലെ ആളിക്കത്തും എന്നുറക്കെ വിളിച്ചു കൂവുന്നത് കണ്ടു. ഇത് വായിച്ചപ്പോള്‍ ആദ്യം ഓര്‍മ വന്നത് അതാണ്‌. അയാളെയും പിന്നില്‍ അണി നിരന്ന ആളുകളെയും നോക്കി പന്തങ്ങള്‍ ചിരിച്ചു.

    നല്ല ആശയം നല്ല രീതിയില്‍ ആനുകാലിക പ്രസക്തിയുള്ള സമയത്ത് അവതരിപ്പിച്ചതിന് പ്രത്യേക അഭിനന്ദനങ്ങള്‍ ..

    ReplyDelete
  3. പതിയെ പതിയെ
    തീപ്പന്തത്തില്‍ നിന്നും
    തീയും പന്തവും
    വേറെ വേറെയായി ...

    തീപ്പന്തമാവല്‍ വിപ്ലവമാകുന്ന കാലം...

    നല്ല എഴുത്തും ആശയവും ..

    ഭാവുകങ്ങള്‍ നേരുന്നു..

    ReplyDelete