പ്രകാശ മലിനീകരണവും
ജലമലിനീകരണം വായുമലിനീകരണം മണ്ണ് മലിനീകരണം ശബ്ദ മലിനീകരണം എന്നീ പദ പ്രയോഗങ്ങളും അവസ്ഥകളും എല്ലാം സമൂഹത്തിനു ഇന്ന് പരിചിതമാണ് .സ്കൂള്‍ പുസ്തകങ്ങളില്‍ ഇവയെകുറിച്ചെല്ലാം കുട്ടികള്‍ പഠിച്ചു വരുന്നു .പലതരത്തില്‍ സമൂഹം ഇത് അനുഭവിച്ചും വരുന്നു .എന്നാല്‍ പ്രകാശ മലിനീകരണം എന്ന പദ പ്രയോഗവും അവസ്ഥയും നമുക്ക് താരതമ്യേന അപരിചിതമാണ് .അന്താരാഷ്ട്ര പ്രകാശ വര്‍ഷമായി ആചരിക്കുന്ന 2015 ല്‍ ആഗോളതലത്തില്‍ തന്നെ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു വരുന്നു .
എന്താണ് പ്രകാശ മലിനീകരണം

ആദ്യകാലത്ത്, രാത്രികാലങ്ങളിൽ നക്ഷത്രങ്ങളുടെ പ്രകാശത്തെ മറയ്ക്കുന്നതിനാൽ ജ്യോതിശാസ്ത്രജ്ഞർ ആണ് ഇത് ശ്രദ്ധിച്ചിരുന്നത് .മനുഷ്യരിലും ജീവികളിലും പലതരം അർബുദങ്ങൾക്കും മറ്റും പ്രകാശ മലിനീകരണം കാരണമാകുന്നു.മനുഷ്യരിൽ പ്രകാശ മലിനീകരണം സിർകാഡിയൻ റിഥത്തെ സാരമായി ബാധിക്കുന്നു. അതുമൂലം തലവേദന, മൈഗ്രേൻ, ഉറക്കക്കുറവ്,പൊണ്ണത്തടി, പ്രമേഹം എന്നിവയും വന്നു ചേരുന്നു.ഭൂമിയില്‍ ധ്രുവ പ്രദേശങ്ങളില്‍ ഒഴികെ മറ്റു എല്ലായിടത്തും ഒരു ദിവസം എന്നാല്‍ രാവും പകലും കൂടിയത് ആണ്.ഇരുട്ടിനും വെളിച്ചത്തിനും വിധേയമായി ശാരീരികവും മാനസികവും വൈകാരികവും ആയി ഉണ്ടാകുന്ന വ്യതിയാന വിശേഷങ്ങള്‍ ആണ് സിര്കാര്ടിയന്‍ റിഥം. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളിലെ സ്ടീവാന്‍ ഹോക്ക്ലി തന്റെ ബ്ലെന്ടെട് ബൈ ദ ലൈറ്റ് എന്ന കൃതിയില്‍ ഇതിന്റെ ദോശ വശങ്ങള് പറയുന്നുണ്ട് .
അമിതപ്രകാശവും കൃത്രിമ പ്രകാശവും സസ്യജൈവചക്രത്തെ എങ്ങനെ ബാധിക്കുന്നു എന്ന് ഇന്നും കണ്ടെത്തിട്ടില്ല.സസ്യങ്ങള്‍ സൂര്യ പ്രകാശത്തിന്റെ സാന്നിധ്യത്തില്‍ ചെയ്യുന്ന പ്രകാശ സംശ്ലേഷണം കൃത്രിമ വെളിച്ചത്തിലും ചെയ്യാന്‍ ശ്രമിക്കുകയും തന്മൂലം സൂര്യ പ്രകാശത്തോട് അവക്കുള്ള പ്രതിപത്തി കുറയുകയും ചെയ്യും എന്ന് കാണിക്കപ്പെടുന്നു .
ചെറു പട്ടണങ്ങളോട് അടുത്ത് ജീവിക്കുന്ന ചില തവളകളുടെ പ്രത്യുൽപാദനത്തെ ബാധിക്കുന്നു എന്ന് കണ്ടെത്തിട്ടുണ്ട്. അംബരചുംബികളുടെ പ്രകാശം ദേശാടനപ്പക്ഷികളുടെ ദിശ തെറ്റിക്കുന്നു. കടൽ ജീവികളുടെ സൈര്യവിഹാരത്തെ ഇത് ബാധിക്കുന്നു. ഇരകളും ഇരപിടിയന്മാരും തമ്മിലുള്ള ബന്ധം ഇത് താളം തെറ്റിക്കുന്നു. ഡാർക്ക് സ്കൈ അസോസിയേഷൻ

വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ചില പ്രദേശങ്ങളെ ഡാർക്ക് സ്കൈ പ്ലേസ് ആയി സംഘടന പ്രഖ്യാപിക്കാറുണ്ട്. ആഫ്രിക്കയിലെയും മറ്റും ചില ദേശീയോദ്യാനങ്ങൾ നിലവിൽ ഡാർക്ക് സ്കൈ പ്ലേസ് ആണ്. ഇത്തരം സ്ഥലങ്ങളിൽ തെളിഞ്ഞ ആകാശത്തു വാനനിരീക്ഷണം നടത്തുന്നതിനായി ആസ്ട്രോ ടൂറിസ്റ്റുകൾ ധാരാളമായി എത്തുന്നു.
കേരളത്തിലെ ടെക്നോപാർക്കിലെയും മറ്റും പല സ്ഥാപനങ്ങളും ഡാർക്ക് സ്കൈ മാനദണ്ഡങ്ങൾക്കനുസരിച്ചു വൈദ്യുതീകരണം നടത്താനൊരുങ്ങുകയാണ്. അമിതമായ വെളിച്ചം ഒരു മാലിന്യം ആണെന്ന് ഉള്ള ഭോധം സമൂഹത്തില്‍ ഉണ്ടാക്കി എടുക്കേണ്ടിയിരിക്കുന്നു .പരസ്യ ബോര്‍ഡുകള്‍ ,ജീവികള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളിലെ കൃത്രിമ വെളിച്ചം നിയന്ത്രിക്കുക ,പൊതു പരിപാടികള്‍ കഴിയുന്നതും പകല്‍ ആക്കി മാറ്റുക എന്നിവയെല്ലാം ഇതിനു എതിരായി ചെയ്യാന്‍ സാധിക്കുന്നതാണ് .സോടിം വെപര്‍ വിളക്കുകള്‍ എല്‍ ഇ ദഡി, സി എഫ് എല്‍ ലേസര്‍ എന്നിവയെല്ലാം പ്രകാശ മലിനീകാരണം ഉണ്ടാക്കുന്നു .
Good info
ReplyDeleteInformative
ReplyDeleteഇന്നത്തെ വായന എല്ലാം അറിവ് പകരുന്നവയാണല്ലോ.. സന്തോഷം...
ReplyDelete