ഒരുവന്‍
വെള്ളക്കളിക്കാരൻ
മറ്റവന്‍
കറുത്ത കളിക്കാരൻ
മറ്റു കരുക്കളിലൂടെ
മുകളിലൂടെയെന്നും
പാഞ്ഞുപോകാന്‍ മാത്രം
ശീലപ്പെട്ട കുതിരകള്‍
കോണോടുകോണായി നീങ്ങി
കോര്‍ക്കുന്ന കൊമ്പന്മാര്‍
തേരിനെപ്പോലെയും
ആനയെപ്പോലെയും
റാണിക്ക് നീങ്ങാം
അന്തപുരത്തിലും
ദര്‍ബാറിലും
മുന്നിലേക്ക് ശത്രുവിന്റെ
തോക്കിന്‍കുഴലിലേക്ക്
മാത്രം നീങ്ങാവുന്ന കാലാളുകള്‍
കാലാളിന്റെ ഇടവും വലവും
എതിരാളിയുടെ കരുവിനെ
കാലാളിനെക്കൊണ്ട് തന്നെ
വെട്ടി നേടും യുദ്ധതന്ത്രം
വെട്ടുന്നതും മരിക്കുന്നതും
കാലാള്‍ തന്നെ
പ്രമേഹവും കൊഴുപ്പും
തിമിരവും കാരണം
രാജാവിനു തൊട്ടുമുന്നിലേക്കോ
താഴേക്കോ വശങ്ങളിലേക്കൊ,
ഒരു കളം വീതം നീങ്ങാം
തേരാണ് ശക്തി
രാജപാതയില്‍ പൌരന്‍ ശവം
ഇപ്പോള്‍
കളി കൊഴുക്കുമ്പോള്‍
രണ്ടു രാജാവും തമ്മില്‍
അടര്‍ക്കളത്തിന്റെ നിഴലില്‍
ചിയേഴ്സ് പറഞ്ഞു മോന്തുന്നു
റാണിമാര്‍ എന്തൊക്കെയോ
പരദൂഷണം പറഞ്ഞു
പൊട്ടിച്ചിരിക്കുന്നു
കാലാളുകളുടെ നിലവിളി
കുതിരകളുടെ മരണ നാദം
ആനകളുടെ ചിന്നം വിളി
രണ്ടുപേർ തമ്മിൽ
കളിക്കുന്ന ഒരു കളിയാണ് ചെസ്
പക്ഷെ ഇപ്പോള്‍ ഞാന്‍
എന്നോട് തന്നെ കളിച്ചു പോരുന്നു
No comments:
Post a Comment