ഒരു കിളി
സ്വയം ചിറകുവെട്ടി
സ്വയം ആകാശത്തെ മറന്ന്
ഇണയും ചേക്കയും
കൂവലും കരച്ചിലും മറന്ന്
മഞ്ഞു കുതിര്‍ന്ന
പ്രഭാതത്തൂവല്‍ ചിക്കാനോ
നട്ടുച്ചക്ക്
കൊക്കുരുമ്മി ഇരിക്കാനോ
മൂവന്തിക്ക്
പോക്കുവെയില്‍ത്തുണ്ട്
കൊത്തിയെടുത്ത്
കൂടാണയാനോ മറന്ന്
മധുരക്കനികളുടെ
കിനാവ് മറന്ന്
മുറിവുകളെ
ഉണങ്ങാന്‍ സമ്മതിക്കാതെ
കാറ്റും വെള്ളവും
തട്ടുന്ന നീറ്റലില്‍
ലഹരിപിടിച്ച്
സ്വയം കല്‍പ്പിച്ച
അഴികൂട്ടില്‍
കഴിയും കിളി
എനിക്കെന്നോടു തന്നെ
പറയാനുള്ളതാണ്
കടക്കൂ പുറത്ത്
No comments:
Post a Comment