പിണക്കം*
ഉണങ്ങാത്ത വസ്ത്രം ധരിച്ചെന്നതിനാൽ
അയവുകളിൽ വിടരുന്ന
ഫംഗസുപൂക്കളാണ്
പിണങ്ങിപ്പോയ കാമുകി'
എന്നാലും
നിത്യവും കരിയിലകൾ
അടിച്ചുവാരിത്തീയിടും ഭാര്യ
കണ്ണുതട്ടാതിരിക്കാനടുപ്പിൽ
ഉപ്പും മുളകുമുഴിഞ്ഞും
ഇരുമ്പുകാച്ചി വെള്ളം കുടിപ്പിച്ചും
നരച്ചു പോയ അമ്മമാർ
തെളിച്ചവഴിയേ നടക്കാത്തതിനാൽ
നടന്നവഴിയിൽ തെളിച്ചുകൊണ്ടിരിക്കും പിതൃക്കൾ
കാത്തിരുന്ന മധുരപ്പൊതി
കിട്ടാതെവന്നപ്പോൾ
നാലതിരുകൾ ബലപ്പെടുത്തി
പിണക്കത്തിന്റെ കോട്ട കെട്ടിയ മക്കൾ
പിണക്കത്തിന്റെ കോട്ട കെട്ടിയ മക്കൾ
പിണക്കമിപ്പോൾ
പുഞ്ചിരിക്കുന്ന അപരിചിതൻ
ആൾമറയില്ലാത്ത പൊട്ടക്കിണർ
കൊതിപ്പിക്കുന്ന
തെളിഞ്ഞ വെള്ളം
അയാളാകട്ടെ എന്റെയയൽക്കാരൻ
അപ്പോൾ പിണക്കമോ
ചില്ലുപാത്രം
*ശിവപ്രസാദ് പാലോട്*
No comments:
Post a Comment