മച്ചിനെല്ലി
വൈകുന്നേരമായി
നെല്ലിമരത്തിൻ്റെ
ഓരോ ഇലയും ഉറക്കമായി
ഓരോ ഇലയും ഉറക്കമായി
ഇലകളുറങ്ങിയതോടെ
ചില്ലകളുറങ്ങി
തായ്ത്തടിയുറങ്ങി
വേരുകൾ മാത്രം ഉണർന്നിരുന്നു
സ്വപ്നത്തിൽ കണ്ട
നീരാഴംതിരഞ്ഞു പോയി
ഉറങ്ങിയ മരത്തിനെ
ഉണർത്താതെ
രണ്ടണ്ണാൻമാർ
മരമെയ്യിലൂടെ
പാഞ്ഞു നടന്നു,,,
ആകാശം ഇറങ്ങിയിറങ്ങിവരുന്നു
മേഘങ്ങളുടെ നനഞ്ഞ
അടിവസ്ത്രങ്ങൾ
നെല്ലിമരത്തിന് മുകളിൽ
ഉണക്കാനിടുന്നു
കാറ്റ് നെല്ലിമരത്തിലിരുന്നു
മുടി കോതുന്നു,,
എൻ്റെ മുറ്റത്തെ
തുടയിടുക്കുപോലെ
ശിഖരപ്പൊളികളുള്ള
കായ്ക്കാത്തതിനാൽ
വെട്ടിക്കളയണമെന്ന്
എല്ലാരും ഉപദേശിക്കുന്ന
മച്ചിനെല്ലി
ഉറക്കപ്പിച്ചുകൾ ചുവട്ടിൽ
മൂത്രമൊഴിക്കാനെത്തുന്ന
അതേ നിസഹായ
അതിൻ്റെ തടിയിൽ
പൂപ്പലുകൾ ആലസ്യം
കൊണ്ടു കോറി വരച്ച
കൊണ്ടു കോറി വരച്ച
ലോക ഭൂപടത്തിലേക്കിപ്പോൾ
ഇരുട്ടിൻ്റെ വേലിയേറ്റം,,
അതുറങ്ങുമ്പോൾ
ഓരോ ഇലകളും മാറത്ത്
മടക്കി വച്ച പുസ്തകം
ഓരോ ശിഖിരവും
അനേകം നെല്ലിക്കകളെ
അനേകം നെല്ലിക്കകളെ
ഗർഭം ധരിക്കാനുള്ള പുഞ്ചിരി
*ശിവപ്രസാദ് പാലോട്*
No comments:
Post a Comment