Friday, May 25, 2012


അവള്ക്കു പ്പോഴും

അവള്
ക്കു എപ്പോഴും
തിരക്കാണ്

രാവിലെ അലാറത്തിനോപ്പം
ഉണരണം
അടുപ്പിനോപ്പം
പുകയണം
ഗ്യാസ് സ്റ്റവ്വില്
ജ്വലിക്കണം

കുക്കറില് തിളക്കണം
അരിക്കൊപ്പം വേവണം
ഓവനില്
ഉരുകണം
ഫ്രീസറിനൊപ്പം
മരവിക്കണം

ഗ്രയിന്‍ഡറിനോപ്പം
അരയണം
.അലക്ക് യന്ത്രത്തില്‍
അലിയണം,

അയയില്‍ ഉണങ്ങണം
ടെലിവിഷനോപ്പം
കരയണം
തൊട്ടിലിനോപ്പം
ആടണം
ഗൃഹപാഠത്തിനോപ്പം
വെട്ടണം തിരുത്തണം
ജനാലകള്‍ക്കൊപ്പം
തുറന്നടയണം

വിളക്കുകള്‍ക്കൊപ്പം
കത്തുകയും
അണയുകയും വേണം

പൂക്കളോടൊപ്പം
ചിരിച്ചിട്ടോ
മിന്നാമിന്നിക്കൊപ്പം
ഉദിച്ചിട്ടോ കണ്ടിട്ടില്ല

ചരിത്ര പുസ്തകത്തില്‍
എനിക്കൊപ്പം ഉണ്ട്
എന്നഭിനയിക്കുമ്പോളും
അവള്‍ എന്തിനോക്കെയോ
ഒപ്പമാണ്

അവള്
ക്കു എപ്പോഴും
തിരക്കാണ്

4 comments:

  1. ഇനിയവള്‍ ബ്ലോഗുകളില്‍ എഴുതപ്പെടണം.

    ReplyDelete
  2. ഈ കവിതയ്ക്കൊപ്പം
    പുഞ്ചിരിച്ചു
    എന്നഭിനയിക്കണം ..

    ഈയുള്ളവള്‍ കവിതയ്ക്ക്പ്പം തിരക്കിലാണ്

    ReplyDelete
  3. നന്ന്.... ചിലർക്കങ്ങനെയാണു

    ReplyDelete
  4. അവള്‍ വാച്ചിലെ സെകന്റ് സൂചിയാണ്..

    ReplyDelete