Monday, June 11, 2012

കുറും കവിതകള്‍ 
മോഹം 

എല്ലാ പേടികളും 
എല്ലാ വസ്ത്രങ്ങളും 
എല്ലാ ലജ്ജകളും 
എല്ലാ വിശപ്പുകളും 
ദാഹവും 
എനിക്കുപെക്ഷിക്കണം 

എന്നിട്ടൊരു 
കാറ്റായി മാറി 
ആകാശത്തെ തൊടണം


എന്നിട്ടുപോലും .


തുറന്നടയുന്നതിനിടയില്‍ 
ക്യാമറക്കണ്ണില്‍
നിന്നു പോലും പൊഴിഞ്ഞു 
രണ്ടിറ്റു കണ്ണീര്‍,
എന്നിട്ടുപോലും ...
എന്നിട്ടുപോലും...


ഒറ്റകള്‍ 

തൊട്ടിലാട്ടിയും 
മണ്ണപ്പമൂട്ടിയും, 
പേനരിക്കാതെ 
നിലത്തും
ഉറുമ്പരിക്കാതെ
തലയിലും ,
കളിപ്പിച്ച കുട്ടി
സ്കൂളില്‍ പോയി

പാവ
മഴയത്ത്
മാനം നോക്കി
കണ്ണും നിറച്ചു
മുറ്റത്തും ...

No comments:

Post a Comment