ഹൃദയം
എന്റെ നെഞ്ചിലെ
മാംസ പിണ്ഡം
നിന്റെ കയ്യിലിരുന്നു
മിടിക്കാന്‍
തുടങ്ങിയപ്പോഴാണ്
ഞാനതിനു ഹൃദയം
എന്ന് പേരിട്ടത്
ജപ്തി
കടം വാങ്ങിയ
ചുംബനങ്ങള്‍
പലിശ സഹിതം
പെരുകി വീട്ടാനാവാതെയായി ,
ചുണ്ടുകള്‍ ജപ്തി
ചെയ്യുമെന്നിന്നലെ
അവള്‍ നോട്ടീസ് നല്‍കി
മോക്ഷം
ലയിക്കണം നിന്നില്‍ ,
ഞാന്‍ വളര്‍ത്തുന്നു എന്നെ
അതിനായി മാത്രം
No comments:
Post a Comment