താളവട്ടം
പൂരപ്പറമ്പില്‍
ചങ്കിടിപ്പുകളുടെ
മേളപ്പെരുക്കം ,
വിയര്‍പ്പുനാറ്റം
പരാഗണം ചെയ്യുന്ന
സൗഹൃദക്കാട്,
ചെറുപ്പത്തിന്‍
സിരകളിലാവേഗം
നുരപൊട്ടുന്നു,
അമിട്ടിനൊപ്പം
ചിതറി വീഴുന്ന
വിശന്ന വയറുകള്‍ ,
ചത്ത കണ്ണോടെ
തുറിച്ചു നോക്കുന്നു
കളിപ്പാട്ടങ്ങള്‍,
ചരട് പൊട്ടി
കൂട്ടം തെറ്റിയലയും
വര്‍ണ ബലൂണ്‍ ,
കുട്ടിക്കണ്ണില്‍
വിരിഞ്ഞിറങ്ങുന്ന
മിന്നാമിന്നികള്‍
തിരക്ക് കണ്ടു
ഭയന്ന കുട്ടിയായി
അന്തിവെയില്‍
ആല്‍ച്ചുവട്ടില്‍
കസവില്‍ പൊതിഞ്ഞ
ഉടലളവ്
നെറ്റി വെട്ടിയ
വാളില്‍ നിന്നിറ്റുന്നു
കോമരച്ചോര ,
കാഴ്ച മങ്ങുന്നു ,
വഴിയടഞ്ഞു പോകും
നിഴല്‍പാമ്പുകള്‍
പൂരപ്പറമ്പില്‍
ചങ്കിടിപ്പുകളുടെ
മേളപ്പെരുക്കം ,
വിയര്‍പ്പുനാറ്റം
പരാഗണം ചെയ്യുന്ന
സൗഹൃദക്കാട്,
ചെറുപ്പത്തിന്‍
സിരകളിലാവേഗം
നുരപൊട്ടുന്നു,
അമിട്ടിനൊപ്പം
ചിതറി വീഴുന്ന
വിശന്ന വയറുകള്‍ ,
ചത്ത കണ്ണോടെ
തുറിച്ചു നോക്കുന്നു
കളിപ്പാട്ടങ്ങള്‍,
ചരട് പൊട്ടി
കൂട്ടം തെറ്റിയലയും
വര്‍ണ ബലൂണ്‍ ,
കുട്ടിക്കണ്ണില്‍
വിരിഞ്ഞിറങ്ങുന്ന
മിന്നാമിന്നികള്‍
തിരക്ക് കണ്ടു
ഭയന്ന കുട്ടിയായി
അന്തിവെയില്‍
ആല്‍ച്ചുവട്ടില്‍
കസവില്‍ പൊതിഞ്ഞ
ഉടലളവ്
നെറ്റി വെട്ടിയ
വാളില്‍ നിന്നിറ്റുന്നു
കോമരച്ചോര ,
കാഴ്ച മങ്ങുന്നു ,
വഴിയടഞ്ഞു പോകും
നിഴല്‍പാമ്പുകള്‍
- http://www.facebook.com/groups/251421004914636/kurumkavithakal
No comments:
Post a Comment