kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Friday, March 16, 2012

കുറുങ്കവിതകൾ

കണ്ണാടി
കണ്ണാടി നോക്കവേ
സന്ദേഹം ,ബിംബമോ
പ്രതി ബിംബമോ ഞാന്‍ 


ഓട
ഓട വെള്ളത്തില്‍
പല്ലിളിച്ചു കാണിക്കുന്നു
ദരിദ്രസൂര്യന്‍



ജീവിതം 
ഉള്ളടക്കം
പൊട്ടിയൊലിച്ച
ജീവിതപുസ്തകം
വായിച്ചു മടുത്തുഞാന്‍


മരണമൊഴി 
വീട്ടില്‍
പൂജാമുറിക്കടുത്ത്
മേല്‍ക്കൂരയിലെ കൊളുത്തും
കുട്ടിക്ക് തൊട്ടില്‍ കെട്ടി
ബാക്കി വന്ന
നൈലോണ്‍ കയറും
വല്ലാതെ പ്രലോഭിപ്പിക്കുന്നു
ഇപ്പോളെപ്പോഴും


അഹല്യ
ശിലകളനേകം
ഏതാണഹല്യെ
നീയോളിച്ചിരിക്കും
ശിലയതു
തിരഞ്ഞലയുന്നു ഞാന്‍

2 comments:

  1. മരണമൊഴി നന്നായി..

    ReplyDelete
  2. നല്ല ചിന്തകള്‍, വരികള്‍.

    ReplyDelete