കോഴി
കൊത്തിയാട്ടാറുണ്ട്
തള്ളക്കോഴികള്‍,
കൂകിത്തെളിഞ്ഞ പിള്ളക്കോഴികളെ
അവരങ്ങിനെ
നാടുനീളെ
ചിക്കിപ്പെറുക്കി,
ചില സാമ്രാജ്യങ്ങള്‍ തന്നെ
ഒരുക്കൂട്ടാറുണ്ട്
അവനവന്റെ
സമയമറിഞ്ഞ
ചില പിള്ളക്കോഴികള്‍
സ്വയം തള്ളക്കൂട്
ഒഴിയാറുമുണ്ട് ,
സ്വന്തം കൊടിക്കു കീഴെ
കൂകിയിരിക്കാരുണ്ട് ,
കീരിക്കും കുറുക്കനും
ഒരു നേരത്തെ ഇരയായി
തീര്‍ന്നോടുങ്ങാറുണ്ട് ..
പക്ഷെ ഒരു തള്ളക്കോഴിയും
പിരിഞ്ഞു പോയവനെ
പിന്നാലെ ചെന്ന്
കൊത്തിക്കൊല്ലാറില്ല
അവന്റെ ചോര കൊണ്ട്
ചരിത്രം എഴുതാറില്ല
ഇത് മാത്രമെന്കിലും
ഇത് മാത്രമെന്കിലും
നമ്മള്‍
കോഴികളില്‍ നിന്നും
പഠിക്കണം
No comments:
Post a Comment