kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Monday, May 7, 2012

കുറുങ്കവിതകള്‍


                കുറുങ്കവിതകള്‍ 











ലഡ്ഡു


മനസ്സില്‍ പൊട്ടിയ
ലഡുകള്‍ കൊണ്ട് ഞാന്‍
ഇന്നലെയൊരു
മധുരമല
തന്നെ തീര്‍ത്തതായിരുന്നു

ഇന്ന് നോക്കുമ്പോള്‍
ഉറുമ്പുകളുടെ
കലവറ നിറക്കല്‍
ഘോഷയാത്ര ..
സന്ധ്യ 
വിണ്ണില്‍
മേഘ ഗര്‍ജനം
മണ്ണില്‍
മയൂര നടനം


വിരുന്ന്


വിരുന്നു വിളിച്ചു

കാക്ക,

വളര്‍ത്തുകോഴിയുടെ

നെന്ചിലൊരാന്തല്‍

കിടന്നു ചിറകടിച്ചു  ...

--------------------------

2 comments:

  1. സിനിമാപ്പാട്ടും, ടി,വി പരസ്യവും കടമെടുത്തോ കവിത മെനയാന്‍......
    നന്നായിട്ടുണ്ട്

    ReplyDelete