എന്തുവന്നാലും
എന്തുവന്നാലും ശരി
പിലാവ് എന്ന മരത്തിന്റെ
മുള്ളുള്ള ഫലത്തെ
ചക്ക എന്ന് തന്നെ വിളിക്കും ,
അത്രമാത്രം മുളഞ്ഞുണ്ട് അതിന്
പശിയടക്കിയ
രാത്രികളുടെ ഓര്‍മകളും
ആര് പറഞ്ഞാലും ശരി
പാവക്കയെ പാവക്ക
എന്ന് തന്നെ പറയും
അത്രമാത്രം കയ്പുണ്ട് അതിന്
ജീവിതം പോലെ
എന്ത് തന്നാലും ശരി
കുമ്പളങ്ങയെ
കുമ്പളങ്ങ എന്ന് തന്നെ വിളിക്കും
അത്രമാത്രം കാമ്പുണ്ടതിന്,
സ്വപ്‌നങ്ങള്‍ പോലെ
തേങ്ങയെ തേങ്ങ എന്നും
മാങ്ങയെ മാങ്ങ എന്നും
അമ്മയെ അമ്മ എന്നും
പെങ്ങളെ പെങ്ങള്‍ എന്നും
അച്ഛനെ അച്ഛന്‍ എന്നും
വിളിക്കുക തന്നെ ചെയ്യും
മുപ്പതു വെള്ളിക്കാശിനു
ഇതൊന്നുമിനി
ഒറ്റികൊടുക്കാന്‍ വയ്യ
കലികാല കമ്പോളമേ
എനിക്ക് നിന്റെ അടിമപ്പണി വേണ്ട ..
എന്തുവന്നാലും ശരി
പിലാവ് എന്ന മരത്തിന്റെ
മുള്ളുള്ള ഫലത്തെ
ചക്ക എന്ന് തന്നെ വിളിക്കും ,
അത്രമാത്രം മുളഞ്ഞുണ്ട് അതിന്
പശിയടക്കിയ
രാത്രികളുടെ ഓര്‍മകളും
ആര് പറഞ്ഞാലും ശരി
പാവക്കയെ പാവക്ക
എന്ന് തന്നെ പറയും
അത്രമാത്രം കയ്പുണ്ട് അതിന്
ജീവിതം പോലെ
എന്ത് തന്നാലും ശരി
കുമ്പളങ്ങയെ
കുമ്പളങ്ങ എന്ന് തന്നെ വിളിക്കും
അത്രമാത്രം കാമ്പുണ്ടതിന്,
സ്വപ്‌നങ്ങള്‍ പോലെ
തേങ്ങയെ തേങ്ങ എന്നും
മാങ്ങയെ മാങ്ങ എന്നും
അമ്മയെ അമ്മ എന്നും
പെങ്ങളെ പെങ്ങള്‍ എന്നും
അച്ഛനെ അച്ഛന്‍ എന്നും
വിളിക്കുക തന്നെ ചെയ്യും
മുപ്പതു വെള്ളിക്കാശിനു
ഇതൊന്നുമിനി
ഒറ്റികൊടുക്കാന്‍ വയ്യ
കലികാല കമ്പോളമേ
എനിക്ക് നിന്റെ അടിമപ്പണി വേണ്ട ..
No comments:
Post a Comment