kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Monday, October 14, 2013

മാധവന്‍ കഥകൾ

                             മാധവന്‍ കഥകള്‍ 

                                                 
 ഇടവാട്  1


                   മുറിയന്കണ്ണി പുഴക്ക് അക്കരെ കാമ്പ്രം എന്ന സ്ഥലത്ത് മീന്‍ കച്ചവടം ഇല്ലെന്നും അവിടെ മീന്‍ എത്തിച്ചാല്‍ നല്ലൊരു കച്ചവടം പിടിക്കാം എന്നും ഒരു ബന്ധു തന്നെ ആണ് മാധവനോട് പറഞ്ഞത് .എന്തെങ്കിലും ഒരു ഇടവാട് വേണം ജീവിക്കാന്‍ മീന്‍ കച്ചവടം എങ്കില്‍ മീന്‍ കച്ചവടം .കരിങ്കല്ലത്താണിയിലെ മീന്‍ കച്ചവടക്കാരില്‍ നിന്നും വിലപേശി വാങ്ങിയ ഒരു കുട്ട മീനുമായി മാധവന്‍ കാമ്പ്രത്തേക്ക് തോണി കയറി .ഉച്ചയായി അവിടെ എത്തിയപ്പോള്‍ .
                          മീന്‍ കണ്ടപ്പോള്‍ എല്ലാവര്ക്കും വേണം .അയ്യപ്പനോട് ആശയം പറഞ്ഞ ബന്ധുവും ഉണ്ട് കൂട്ടത്തില്‍.പക്ഷെ എല്ലാവര്ക്കും മീന്‍ ചുള് വിലക്ക് വേണം .ആ വിലയില്‍ വിറ്റാല്‍ കരിങ്കല്ലത്താണിയിലെ വാങ്ങിയ വിലപോലും കിട്ടില്ല .നാട്ടുകാരുടെ പൂതി വേറെ ആണ് .കാമ്പ്രത്തേക്ക് വന്നാല്‍ പിന്നെ മീന്‍ കിടിയ വിലക്ക് വിക്കാതെ കച്ചവടക്കാരന് നിവൃത്തിയില്ല .കാരണം എത്താന്‍ ഉച്ച ആകും .വിറ്റ് തീര്‍ന്നില്ലെങ്കില്‍ മീന്‍ ബാക്കിയായി ചീത്തയായി പോകുകയും ചെയ്യും .നാട്ടുകാരുടെ ഉള്ളിലിരുപ്പ്  മാധവനു മനസിലായി .ശേഷം മാധവന്‍ തന്നെ പറയും

                                  ന്റെ കൂട്ടരേ ഒറ്റ ആള്‍ക്കും ഞാന്‍ പറേണ വേലക്ക് മീന്‍ വേണ്ട ..ഓര് പറേണ പോലെ വിറ്റാല്‍ മ്മക്ക് എന്താ കാര്യം .ലാസ്റ്റ്‌ ഞാന്‍ ഒന്നും ആലോചിച്ചില്ല .തോണിക്കാരനെ  കൂക്കി .ഓന്‍ വന്നപ്പോ ഞാന്‍ മീന്‍ കോട്ട കയറ്റി നടുപ്പുഴക്ക്‌ വിടാന്‍ പറഞ്ഞു .കയത്തില്‍ എത്തിയപ്പോള്‍ മത്തിക്കൊട്ട്ട അങ്ങിനെ തന്നെ പുഴയിലേക്ക് കമിഴ്ത്തി .കരടെ അടുത്ത് കൊട്ടിയാല്‍ ഓര് വന്നു വാരിക്കൊണ്ട് പോകും .അങ്ങിനെ ഇപ്പൊ മാധവന്റെ മീനു കാമ്പ്രം കാര്  ഓസിനു കൂട്ടണ്ട..എന്തെങ്കിലും ഒരു ഇടവാട് വേണം ജീവിക്കാന്‍ ന്നു കരുതി ന്നെ പറ്റിക്കാന്‍ പാടുണ്ടോ ?

ഇടവാട് 
 2
                      അന്ന് കോങ്ങാട് ആണ് ചന്ത ഉള്ളത് .തിരുവാതിരക്കാലം ആണ് .നാട്ടിലെ പീടികയില്‍ വെറ്റില വിക്കാന്‍ ആഴ്ച്ചക്ക് വരുന്ന വെറ്റിലത്തരകന്‍ ആണ് മാധവന്റെ തൊടിയിലെ കുവ്വ കണ്ടു ഇതിനു കോങ്ങാട്‌ ചന്തയില്‍ നല്ല കോളാണ് എന്ന് മാധവനോട് പറഞ്ഞത് .എന്തെങ്കിലും ഒരു ഇടവാട് വേണം ജീവിക്കാന്‍ എന്ന് ഉറപ്പുള്ള മാധവന്‍ കുവ്വ പറിച്ചു ചാക്കിലാക്കി അതിരാവിലെ കൊങ്ങാട്ടെക്ക്  തലച്ചുമടായി വച്ച് പിടിച്ചു .
    ചന്തയില്‍ സ്ഥലം കമി ആയതിനാല്‍ റോഡ്‌ അരികില്‍ തന്നെ കുവ്വ കൂന കൂട്ടി.ഉച്ചയായിട്ടും ആര്‍ക്കും മാധവന്‍ പറയുന്ന  വിലക്ക്  കുവ്വ വേണ്ട .വേണ്ടവര്‍ക്ക് ആകട്ടെ നിസാരവിലക്ക് കിട്ടണം .ഉച്ച കഴിഞ്ഞു .ചന്ത പിരിയാന്‍ നേരം ആയി .കാലിച്ചായ പോലും കുടിചിടില്ല

ലാസ്റ്റ്‌ ഞാന്‍ കുവ്വ ക്കിഴങ്ങു റോഡില്‍ അങ്ങോട്ട്‌ പരത്തി .വണ്ടി കയറി കുവ്വ മുഴുവന്‍ ആരാഞ്ഞു തീരണ വരെ കാത്തിരുന്നു .അരയാത്ത കിഴങ്ങുകള്‍ ലോറികള്‍ വരുമ്പോള്‍ ചക്രത്തിന് അടിയിലേക്ക് ഇട്ടു കൊടുത്തു .രണ്ടെണ്ണം അങ്ങാടിപ്പയ്യിനു തിന്നാന്‍ കൊടുത്തു.രണ്ടെണ്ണം ഞാനും പച്ചക്ക് തിന്നു ,പൈപ്പിന്നു രണ്ടു വായ വെള്ളവും കുടിച്ചു .നേരെ ശ്രീകൃഷ്ണ പുറത്തേക്ക് വണ്ടി കയറി . ആര്യംപാവിലേക്ക് ബസ്സ്‌ മാറി കയറി .കരിമ്പുഴ പാലത്തിനു മുകളില്‍ എത്തിയപ്പോള്‍ കുവ്വ കൊണ്ട് വന്ന ചാക്ക് ചുരുട്ടി പുഴയിലേക്ക് എറിഞ്ഞു .ഞ്ഞി ജീവെന്ടെന്കി കുവ്വ കൊങ്ങാട്ടെക്ക് മാധവന്‍ ഏറ്റില്ല. അത്രക്കെണ്ട് ദണ്ണം .ഒരു ഇടവാട് വേണം ജീവിക്കാന്‍ ന്നു കരുതി..ങ്ങനെ വിടാല്‍ പാടില്ലല്ലോ ?

ഇടവാട്  3

പഴയ സാധനങ്ങള്‍ പെറുക്കി വിറ്റാണ് അവറാന്‍ മാപ്പിള രണ്ടു പെണ്ണുങ്ങളെ കെട്ടിച്ചു അയച്ചതും. മകനെ ദുബായില്‍ അയച്ചതും വീട് വച്ചതും ഒക്കെ .ഇത് ഭാര്യ മാധവനെ എപ്പോളും ഓര്‍മ്മപ്പെടുത്താരുണ്ട് .ലാസ്റ്റ്‌ മാധവന്‍ ആ വഴിക്ക് ശ്രമമാരഭിച്ചു .
           പെരിന്തല്‍മണ്ണ പോയി വരുമ്പോള്‍ അമിനിക്കാദ്‌ ഇറങ്ങി പഴയ സാധനങ്ങള്‍ എടുക്കുന്ന കച്ചവടക്കാരെ കണ്ടു കച്ചവടം ഉറപ്പിച്ചു .അങ്ങിനെ നാട്ടില്‍ എത്തി ഒരു ചാക്കും എടുത്തു പഴയ സാധനങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി .
            എങ്ങിനെയാ ഒരു വീട്ടില്‍ ചെന്ന് വെറുതെ സാധനങ്ങള്‍  ചോദിക്കുക .എന്തെങ്കിലും കൊടുക്കണ്ടേ ? കുപ്പിയും പൊട്ടിയ ബക്കറ്റും കപ്പും പഴയ കടലാസും ഒക്കെ തരുന്നവര്‍ക്ക് ന്യായായ വിലയും കൊടുത്താണ് മാധവന്റെ കച്ചവടം .വീട്ടുകാര്‍ക്ക് രണ്ടു മെച്ചം .ഒന്ന് പഴയ സാധനങ്ങള്‍ വീട്ടില്‍ നിന്ന് പോയി ക്കിടി. ഒപ്പം അല്പം പൈസയും. വീട്ടുകാര്‍ ഒക്കെ മാധവന്‍ നല്ലവന്‍ ആണെന്നും അവറാന്‍ മാപ്പിളയെ പോലെ ഒന്നും കൊടുക്കാതെ പറ്റിക്കുന്നവന്‍ അല്ലെന്നും പുകഴ്ത്താനും തുടങ്ങിയതോടെ കച്ചവടം ഉഷാര്‍.
          ഒരു ആഴ്ച കഴിഞ്ഞു .കിട്ടിയ സാധനങ്ങളും എടുത്തു മാധവന്‍ ഒരു ഓട്ടോ പിടിച്ചു അമ്മിനിക്കാട്ടെക്ക് പുറപ്പെട്ടു . സാധനം കൊടുത്തു ആകെ കിട്ടിയത് നൂറു രൂപ .ഓട്ടോക്കാരന് തൊണ്ണൂറു രൂപ .ബാക്കി കിടിയ പത്ത് രൂപയ്ക്കു രണ്ടു ചായ .ഒന്ന് മാധവനും ഒന്ന് ഓട്ടോ ഡ്രൈവര്‍ക്കും.
.
പോരുമ്പോള്‍ മാധവന്‍ ഓട്ടോഡ്രൈവേരോട് പറഞ്ഞു .ലാഭം ന്ടായിട്ടല്ല കുട്ട്യേ ..ഒരു ഇടവാട് വേണം ജീവിക്കാന്‍ ന്നു കരുതിയാ ..അല്ലെങ്കില്‍ നാടുകാര്‍ക്ക് ഒരു വെലെണ്ടാവില്ല നമ്മളെ ..

No comments:

Post a Comment