kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Sunday, October 7, 2018

വയലിൻ വായിക്കുന്ന സൂര്യൻ - ശിവപ്രസാദ് പാലോട് ..The sun who reads violin ... translation : Achuthan Vatakketath Ravi



കിനാവുകൾക്കിപ്പോൾ
ചിരികൊണ്ട്
വയലിൻ വായിക്കുന്നൊരാളുടെ
കണ്ണിമകളാണ്.

ഓർക്കാപ്പുറത്ത്
പെയ്തൊഴിയുന്ന മഴപോലെ
മുള്ളുചീളുകളാണ്.

അപ്പോഴടിക്കുന്ന കാറ്റിന്റെ
കണ്ണീർ മണമാണ്.

അപ്പോൾ നടുക്കുന്ന മിന്നലിന്റെ
മരണവെളിച്ചമാണ്.

ഉറങ്ങിയ കൺമണിക്ക് ചുറ്റും
നേർത്തൊഴുകുന്നൊരു
രാഗലാളനയാണ്.

പ്രിയതമയെ പൊതിഞ്ഞു നിൽക്കും
ഹൃദയനൂലാണ്.

നട്ടുച്ചക്ക് പൊടുന്നനേ
അസ്തമിക്കുന്ന സൂര്യൻ
വായിച്ചു നിർത്തിയ
യാത്രാമൊഴിയാണ്.

നിന്നെ പിൻവിളിക്കാൻ കഴിയാത്ത
ഭാഷ ചങ്കിൽ കുരുങ്ങി
പിടഞ്ഞെഴുന്നേറ്റുപോകുന്നു...

കാതിലുണ്ട്
ആകാശഗംഗക്കള
പ്രാണൻ കൊണ്ട് മയക്കുന്ന
അതേ മന്ത്രഗീതം…
The sun who reads violin

- sivaparsad palod
translation : Achuthan Vatakketath Ravi
………………………………..

now dreams have:

the eyelashes of a man
playing violin with bows of smile;

thorny-splinters
like a casual rain drained soon;

the scent of tears
of the wind blowing;

the deadly light of
lightning;

fondling of raga
wearily flowing
around the little tot asleep.
heart’s thread
wrapping the darling.

the farewell words of
a sun abruptly setting in the noon.

the dialect
that can't call you back,
trapped in the throat,
shakes off and departs

in the ear
there's the same hymn
that enchants the milky-way
with the soul

No comments:

Post a Comment