ഉറക്കം
ഒരൊറ്റവാക്കാണ്,
ഉറക്കത്തിൽ
ചിലർ അട്ടകളാണ്
ചുരുണ്ടു കളയും
ആലിന്റെ വേരായി
ഒപ്പം കിടക്കുന്നവരെ വരിയും
ട്രാക്കിൽ ഓടാൻ നിൽക്കുന്നവരായി,
കമിഴ്ത്തിയ ആകാശമായി
സമയ സൂചികൾ
ഭൂഭ്രമണം
പരിക്രമണം
ശയനപ്രദക്ഷിണം
വരെ പരിശീലനം
ചിലരെക്കണ്ടാൽ
സുഖം കൊണ്ട്
ചത്തു കിടക്കുന്നു
കൊന്നു കിടത്തിയ പോലെ,
തൊട്ടിലിൽ വിരലുണ്ടും നുണഞ്ഞും
ഗർഭപാത്രത്തിൽ മടങ്ങി
കടിച്ചും പൊട്ടിച്ചും
കാൽപ്പനിക
പിച്ചും പേയായും
ഉത്തരാധുനിക കൂർക്കംവലിയായും
പലയുറക്കങ്ങൾ
ഉണർന്നു കഴിഞ്ഞാലോ
ഉറക്കത്തിൽ കെട്ടിയാടിയതെല്ലാം
പകർന്നാടുന്നു..
പരക്കം പായുന്ന
ചുരുളുകയും മടങ്ങുകയും
കടിച്ചും കുടഞ്ഞും
യന്ത്രങ്ങളാകുന്നു..
ഉറക്കത്തെക്കുറിച്ചുള്ള
ഉപന്യാസമാണ്
ഉണർച്ച,,
*ശിവപ്രസാദ് പാലോട്*
No comments:
Post a Comment