kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Sunday, May 17, 2020

കുറുങ്കവിതകള്‍




കുറുങ്കവിതകള്‍ 

1
കലപ്പയുടെ നാവ്
കളയുടെ വിത്തിനോട്
ഉണര്‍ച്ചയുടെ പാട്ടുമൂളുന്നു


2
പായാരം മാത്രം
മഹാമന്ത്ര മാക്കി
കിടപ്പറ

3
ആള്‍ത്തിരക്കിലും
ഭ്രാന്ത് കവിതയോട്
പ്രണയ നിര്‍ഭരം ഒട്ടിനിന്നു
4
ഇരകള്‍ നെയ്തോരു വലയില്‍
പെട്ടുമരിച്ചൊരു
ചിലന്തി 
5
ഇനിയും ചോക്കാനില്ലെന്നു
ചെമ്പരത്തി
ആത്മഹത്യ ചെയ്തു ശലഭം





No comments:

Post a Comment