kavibasha.blgospot.com

Post Top Ad

ശിവപ്രസാദ് പാലോട്

www.kavibasha.blogspot.com

Saturday, May 16, 2020

മൂന്ന് തെറിക്കവിതകൾ*




മൂന്ന് തെറിക്കവിതകൾ*
1
*തെറി*

ഒരാൾ
പൊട്ടുമ്പോളാണ്
തെറി പുറത്തു വരുന്നത്

അതിനെയാണല്ലോ
പൊട്ടിത്തെറിക്കുക
എന്ന് മാമുനിമാർ
വാക്യത്തിൽ പ്രയോഗിച്ചത്

          ******

2
@$#><*@!? ==?@&i
...............................

എടോ
നീയും ഞാനും മാത്രമല്ല
പ്രകൃതിയിലെല്ലാരും
തെറി പറയുന്നുണ്ട്,

കേൾക്ക്
കടി കൂടുമ്പോൾ 
ആ കറുത്ത നായ്
വെളുത്ത നായിനോട് പറഞ്ഞത്
പോടാ മനുഷ്യൻ്റെ മോനേ എന്നാണ്

പ്രഭാതത്തിൽ
കിളികളെല്ലാം
നമ്മോട് പറയുന്നത്,
ചെടികളെല്ലാം
പൂക്കളിലൂടെ പറയുന്നത്
പച്ചത്തെറിയാവും

അതിനുള്ള കുപ്പായമേ
ഭാഷയിൽ തുന്നിയിട്ടുള്ളൂ
നമ്മൾ @#$+>@ മക്കൾ

            *******
3

*ആത്മരതിയുടെ പരിഭാഷ*

ആത്മാവുമായി
രതിയിലേർപ്പെട്ട
ആലസ്യനിമിഷത്തിൽ
അവളുടെ
ഗൂഗിളിൽ വിരലമർത്തി

with so many sounds 
out here
how can i stand out
and break through the noise

പിടയുന്ന കണ്ണുകൾ 
ചീമ്പിക്കൊണ്ട് പരിഭാഷചെയ്തു,,

നിങ്ങൾക്കെങ്ങിനെ പുറത്തു നിന്ന്
ശബ്ദത്തിലൂടെ പൊട്ടിത്തെറിക്കാൻ കഴിയും??

ആ നിമിഷത്തിൽ തന്നെ
ഞാൻ എന്നിൽ പൊട്ടിത്തെറിച്ചു 

തൊട്ടടുത്ത നിമിഷത്തിൽ തന്നെ തോന്നി
എൻ്റെയും അവളുടെയും
ഗൂഗിളുകളോട്
വിരക്തി,,

*ശിവപ്രസാദ് പാലോട്*


No comments:

Post a Comment