Monday, April 30, 2012

                                 
                                  മഴഭേദങ്ങള്‍

ചിലപ്പോള്‍ 


മഴ ഒരു 
വികൃതി പയ്യന്‍ 
ഓടിനു 
കല്ലെറിയുന്നുമഴ ഒരു പൂവാലന്‍ 
ചുറ്റി ക്കറങ്ങി 
ശ്രുംഗാര വേലന്‍ചിലപ്പോള്‍ 


മഴപ്പെണ്‍കൊടി
നാണിച്ചു
ആകാശ വാതില്‍പ്പിറകില്‍ ,ഒറ്റചിലമ്പുമായി 
നഗരം ചുറ്റിയ 
രൌദ്ര 


പലപ്പോഴും 


മഴ ഒരു 
നപുംസകം 
ഒന്നും കണ്ടിട്ടുല്ല
കേട്ടിട്ടുല്ല

Saturday, April 28, 2012


ഹെക്കു കവിതകള്‍ 

മടക്കം വിഷുപ്പടക്കം,
കേട്ടു പാറിയകന്നു 
വിഷുപ്പക്ഷി


കഥകഥ പറയുന്നു 
നിന്റെ മേല്‍ചുണ്ടിലെ
വിയര്‍പ്പുകണങ്ങള്‍


ദൂത്നക്ഷത്രങ്ങളുടെ 
കണ്ണുകള്‍ കൈമാറി 
പ്രണയദൂത്


വിളിമരണ ദൂതന്‍ 
ചെവിയില്‍ ചോദിക്കുന്നു 
ഞാനൊന്നുമ്മ വച്ചോട്ടെ ?


കാറ്റ്വെന്തപകലിന്റെ 
ഗന്ധവും പേറി 
മന്ദമന്തിക്കാറ്റ്


ലാവപൊട്ടി ത്തെറിച്ച
മഞ്ഞു മല,ഒഴുകുന്നു 
ഹിമ ലാവ


കുറുങ്കവിതകള്‍ അറിവ്


കണ്ണുനീര്‍ത്തുള്ളി
തൊട്ടു നോക്കിയപ്പോള്‍ 
വിരല്‍ പൊള്ളി 


ആദ്യമഴ


കുടിച്ചു തീര്‍ത്തു
വിരഹം വിണ്ട പാടം
കണ്ണീര്‍ മഴയെ

 തിരക്ക് 

നഗരത്തിരക്കില്‍ 
കലങ്ങിയുള്ളിലൊരു 
നാട്ടിന്‍പുറം


പിരിവ്

നമുക്കിനി 
പിരിയാം,ഉയരുന്നു 
മുള്ളുവേലികള്‍


വിഷു

വാടിയ കൊന്നപ്പൂവിനു
കുപ്പത്തൊട്ടി , 
വെള്ളരിയ്ക്കടുക്കള


ഇറക്കം 

അര്‍ത്ഥങ്ങളെ
ഗര്‍ഭം ധരിച്ച വാക്കുകള്‍ 
പടിപ്പുരയിറങ്ങി

യാത്ര 

പടിയിറങ്ങി,
ഉമ്മറച്ചാരുകസേരയും 
കഷായ മണവും.

ഹെക്കു കവിതകള്‍
വീട്വിവാഹ വീട് 
കൂട്ടിലൊരു തത്ത 
വിശന്നിരുന്നു
മേഘംമേഘക്കുപ്പായം, 
ആകാശകന്യകയുടെ 
ഉടലളവ്
ഉറക്കം പളുങ്ക് ഗോട്ടി
കിനാവിലുരുട്ടി
ഉണ്ണിയുറങ്ങി 

പരോള്‍ആജീവനാന്ത 
തടവിനിടയില്‍ 
പ്രണയപ്പരോള്‍
മേഘം

മേഘം കണ്ടു 
നടരാജനൃത്തം 
മയില്‍ക്കൂട്ടംഅമ്മ

മുലയൂട്ടി 
വന്ധ്യയാം പൂവൊരു 
കുഞ്ഞു പൂമ്പാറ്റയെ


ഞാന്‍ 

എനിക്ക് ഞാന്‍ 
വച്ച റീത്തില്‍ വന്നുമ്മ 
വയ്ക്കരുത് നീ

മരണംകുക്കുടാകാശം 
മരണം വട്ടമിട്ടു 
പറക്കുന്നു 

Friday, April 27, 2012


കുറുങ്കവിതകള്‍കുഞ്ഞ്


അമ്മയെ പുഞ്ചിരി

പഠിപ്പിച്ചു മടിയില്‍
കടിഞ്ഞൂല്‍ക്കുഞ്ഞ്


സന്ധ്യ 


മൂവന്തിക്കാട്,

പരിരംഭണത്തില്‍ 
രാവും പകലും


ബാല്യം 


ഞാവല്‍പ്പഴക്കാലം 

വിളിച്ചുചൊല്ലിയത് 
നീലച്ചുണ്ടുകള്‍


കൂട്ഇരുള്‍ മരത്തിന്‍ 
നിലാപ്പക്ഷി ചേക്കേറി
അരുമക്കൂട്ടില്‍

ശൈശവം ആദ്യമഴ 
പല്ലില്ലാമോണകാട്ടി
കാലിട്ടടിച്ചു


നോവ്പൊള്ളി പോകുന്നു
ഹൃദയത്തളിരുകള്‍
പ്രണയത്തണലിലും


കനി നിന്റെ തോട്ടത്തിലെ
വിലക്കപ്പെട്ട കനിയെന്കിലും 
എനിക്ക് തരിക
മഴ
---
മഴചിലപ്പോള്‍
അമ്മയെ പോലെ 
ഉമ്മവയ്കും 
മുതശിയായി
മുടി കോതും
അച്ഛനെ പോലെ
തലോടും
അനുജനെ പോലെ
കുസൃതി കാണിക്കും
കൂട്ടുകാരിയെ പോലെ
പിണങ്ങി മുഖം
വീര്‍പ്പിക്കും
ഭ്രാന്തിയെപ്പോലെ
പിറുപിറുക്കും
വേശ്യയെപ്പോലെ
കടാക്ഷിക്കും
ഭാര്യയെപ്പോലെ
പരിഭവിക്കും
കുട്ടികളെ പോലെ
കുഞ്ഞിക്കണ്ണ് മിഴിച്ചു
വാശി പിടിക്കും
നിന്നെ പ്പോലെ പിറകില്‍
വന്നു കണ്ണ് പൊത്തും

Wednesday, April 25, 2012

ഹെക്കു കവിതകള്‍തസ്രാക്ക്തലയറ്റ്‌
കരിമ്പനകള്‍ 
കാറ്റും തേങ്ങി

 • ഓര്‍മ 


  പൂവാകചോട്ടില്‍
  ഈറന്‍ ഓര്‍മകളുടെ
  ചിതാഭസ്മം
 • ജീവിതം 

  വലിച്ചെറിയും
  മുമ്പേയാഞ്ഞു വലിച്ചു
  ജീവിത ബീഡി

  മുറിവ്

  തെറ്റിനെക്കാള്‍
  വലിയ മുറിവായി,
  തിരുത്തിയപ്പോള്‍

Monday, April 23, 2012


ഹെക്കു കവിതകള്‍ 


കാലം 


നെഞ്ചിലിന്നും
 ഭഗ്ന പ്രണയത്തിന്റെ ഭ്രാന്തന്‍ പൂവ്ഉറക്കം പളുങ്ക് ഗോട്ടി
കിനാവിലുരുട്ടി
ഉണ്ണിയുറങ്ങി ,


 ഇടആജീവനാന്ത 
തടവിനിടയില്‍ 
പ്രണയപ്പരോള്‍


സന്ധ്യ മേഘം കണ്ടു 
നടരാജനൃത്തം 
മയില്‍ക്കൂട്ടം


അകം മുലയൂട്ടി 
വന്ധ്യയാം പൂവൊരു 
കുഞ്ഞു പൂമ്പാറ്റയെ

Thursday, April 12, 2012


രുചി


മറ്റെന്തും പോലെ ,
കട്ടുതിന്നുമ്പോളാണ്
പ്രണയത്തിനും രുചി

മൂവന്തിനിലാവുദിച്ചില്ല,
മൂവന്തി മാനം നോക്കി 
പിറുപിറുത്തു


പ്രതീക്ഷഅതൊരു മഴവില്ലായിരുന്നു 
നീയിന്നലെ 
തല്ലിയുടച്ചു കളഞ്ഞത് 


വളവളയൊരു വട്ടം 
വളപ്പോട്ടുകളോ
അതിരില്ലാ ലോകവും 

Friday, April 6, 2012

സമാധി

തണുത്ത ചായ,
ചോണനുരുമ്പുകളുടെ
ജലസമാധിആകാശം 


ചിറകു വെട്ടിയ
കിളിയെയിറങ്ങിവന്നു
ഉമ്മവച്ചാകാശംപിറവി 

പേറെടുക്കാന്‍ പോയ
കൂട്ടക്ഷരമുണ്ട് ചില്ലക്ഷരത്തെ
പെറ്റ് കിടക്കുന്നു അന്ത്യം 

പാടത്തിന്റെ നെഞ്ചില്‍
വന്നു വീണു
പോട്ടിക്കരഞ്ഞൊരു കുന്ന്ദുഃഖ വെള്ളി 

ദൂരം

കുരിശു ഭാരം
ചുമന്നു താണ്ടിയെത്ര
ജീവിത ദൂരം ?


 മുഖച്ഛായക്രൂശിതന്റെ നേരെ
നോക്കവേ കണ്ടു
എന്റെ മുഖച്ഛായ


നിത്യവുംഅവരൊരു പ്രാവശ്യം
തറച്ചു കുരിശില്‍ ,
നമ്മളാകട്ടെ നിത്യവും

വില

മുപ്പതു വെള്ളിക്കാശിനു
വിലപേശി വാങ്ങി
ശ്മശാനം

Sunday, April 1, 2012

ഇലകള്‍പച്ചിലയോരിക്കല്‍
ഒരിളംകാറ്റില്‍
തരളിതയായി 
പഴുക്കിലയോട്
പ്രണയം വെളിപ്പെടുത്തി ,

ഉള്ളില്‍ പ്രേമത്തിന്റെ
ഒരു കാടു തന്നെ
പൂത്തുലഞ്ഞിട്ടും
എണ്ണമറ്റ കിളികള്‍
മധുരം പാടുംപോളും
ആകാശം മുഴുവന്‍
മഴവില്ലുകള്‍ കൊണ്ട്
നിറഞ്ഞപ്പോഴും

പഴുക്കില
ഒന്നും പുറത്തുകാണിച്ചില്ല
നിരസിക്കപ്പെട്ട
പ്രേമത്തിന്റെ കയ്പ് കുടിച്ചു
പച്ചില മൌനിയായി

ഇന്ന് പൂക്കളെയും
കായ്കളെയും ഓമനിച്ചു
ചില്ലകലോടു വാതസല്യപ്പെട്ടും
പച്ചില വിരാജിക്കുമ്പോഴും

ത്യജിച്ച പ്രേമത്തിന്റെ
തീച്ചുടിലും
പച്ചിലക്ക് വന്ന
സൌഭാഗ്യങ്ങളെയോര്‍ത്ത്
ചെറു പുഞ്ചിരിയോടെ
ചത്തുകിടക്കുന്നു
പഴുക്കില